മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക്; മഹേഷായി ഉദയനിധി, ജിംസിയായി നമിത പ്രമോദ്

മഹേഷിന്റെ പ്രതികാരം അതേ പടി തമിഴിലേക്ക് റീമേക്ക് ചെയ്യുകയല്ല, ആത്മാവ് നഷ്ടപ്പെടുത്താതെ ആ സിനിമ തമിഴില്‍ ചെയ്യാനൊരുങ്ങുകയാണ് പ്രിയദർശൻ . കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയുടെ ജീവിതാന്തരീക്ഷത്തില്‍ കഥ പറഞ്ഞ സിനിമയാണ് മഹേഷിന്റെ പ്രതികാരം. മഹേഷിന്റെ പ്രതികാരം റീമേക്ക് എന്നതിനേക്കാള്‍ ആ സിനിമയുടെ അഡാപ്‌റ്റേഷന്‍ എന്ന് പറയുന്നതാവും ശരി. മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം ചെയ്ത അതേ നിര്‍മ്മാതാവ് തന്നെയാണ് തമിഴിലും സിനിമ ചെയ്യുന്നത്.

പ്രകാശ് സിറ്റിയെന്ന ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നടന്ന കഥയാണ് മഹേഷിന്റെ പ്രതികാരം. തമിഴിലെത്തുമ്പോള്‍ തേനി എന്ന ഗ്രാമത്തിലെ കഥയായി ഇത് മാറും. തമിഴ് ആസ്വാദകര്‍ക്ക് ദഹിക്കാവുന്ന തരത്തിലുള്ള ഹാസ്യവും പശ്ചാത്തലവും , അത്തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഉണ്ടാകും. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കേന്ദ്രആശയം മാത്രമെടുത്ത് അതിനൊരു പുതിയ പശ്ചാത്തലവും തിരക്കഥയും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. നടനും സംവിധായകനുമായ സമുദ്രക്കനിയാണ് തമിഴില്‍ സംഭാഷണം എഴുതുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തമിഴില്‍ സംവിധാനം ചെയ്ത 36 വയതിനിലേ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വിജിയും സമുദ്രക്കനിക്കൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയാകും.നമിതാ പ്രമോദാണ് ജിംസി എന്ന കഥാപാത്രം തമിഴിലെത്തുമ്പോഴുള്ള റോളില്‍ അഭിനയിക്കുന്നത്. അനുശ്രീ അഭിനയിക്കുന്ന റോളില്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റ് ബേബിയെന്ന കഥാപാത്രത്തിന്റെ തമിഴ് പതിപ്പായിരിക്കും എം എസ് ഭാസ്‌കര്‍ അവതരിപ്പിക്കുക. നമിതാ മാത്രമാണ് മലയാളത്തില്‍ നിന്ന് ഉണ്ടാവുക. തമിഴില്‍ പുതിയൊരു സിനിമ എന്ന നിലയില്‍ ട്രീറ്റ് ചെയ്യുമ്പോള്‍ മഹേഷിന്റെ പ്രതികാരത്തിലെ ഏതൊക്കെ കഥാപാത്രങ്ങളെ നിലനിര്‍ത്തും എന്നതും പുതിയതായി ഏത് കഥാപാത്രമുണ്ടാവും എന്നതും ആലോചിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വില്ലേജ് സബ്ജക്ട് ആകുമ്പോള്‍ അവിടെയുള്ള ഗ്രാമീണ ജീവിതവും കള്‍ച്ചറുമൊക്കെ അതേ പടി പകര്‍ത്തുക പ്രധാനമാണ്.ഒപ്പം ചെയ്ത ഏകാംബരമാണ് തമിഴില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. മിക്ക ടെക്‌നീഷ്യന്‍സും തമിഴില്‍ നിന്നായിരിക്കും.

Top