വിമതരുടെ ഷെല്ലാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടെന്നു യുക്രൈന്‍

കീവ്: റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു െസെനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കിഴക്കന്‍ യുക്രൈനിലെ ലുഗാന്‍സ്‌കയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനികന്‍ മരിച്ചതായി യുക്രൈന്‍ സൈന്യം അറിയിച്ചു. റഷ്യന്‍ പിന്തുണയോടെയാണ് വിമതര്‍ ആക്രമണം നടത്തുന്നതെന്നും യുക്രൈന്‍ സേന ആരോപിച്ചു.

എന്നാല്‍, യുക്രൈന്‍ അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തില്‍ പങ്കില്ലെന്നാണ് റഷ്യയുടെ വിശദീകരണം. അതേസമയം, തങ്ങളുടെ രണ്ടു ജീവനക്കാര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റതായി യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. റഷ്യയുടെ പിന്തുണയുള്ള വിമതരാണ് ലുഗാസ്‌ക്, ഡൊണെസ്‌ക് മേഖലകളില്‍ യുക്രൈന്‍ സൈന്യത്തെ ലക്ഷ്യമിട്ട് രൂക്ഷമായ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ആദ്യം ആളപായം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലകളിലായിരുന്നു ആക്രമണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം നിരോധിക്കപ്പെട്ടിരുന്ന 83, 120 മി.മീറ്റര്‍ കാലിബര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ പിന്തുണയുള്ള വിമതര്‍ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ ആരോപിച്ചു. വിമതര്‍ക്കു സ്വാധീനമുള്ള മേഖലകളിലെ ജനവാസകേന്ദ്രങ്ങള്‍ക്കടുത്തുനിന്നാണ് അവര്‍ ഷെല്ലുകള്‍ പ്രയോഗിക്കുന്നതെന്ന് യുക്രൈന്‍ സൈന്യം ചൂണ്ടിക്കാട്ടി. ശത്രുക്കളുടെ സ്ഥാനം തിരിച്ചറിഞ്ഞ് സൈന്യം തിരിച്ചടിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ െസെന്യം പ്രതിക്കൂട്ടിലാവും. ഈ സാഹചര്യമൊരുക്കാനാണ് വിമതര്‍ ഷെല്ലാക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുന്നതെന്നും യുക്രൈന്‍ സൈന്യം ആരോപിച്ചു.

Top