അതിവേഗം മൂന്ന് ഉല്‍ക്കകള്‍ ഭൂമിയ്ക്കരികിലെത്തുമെന്ന് നാസ. പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ അത്രയും വലിപ്പം ഇതില്‍ ഏറ്റവും വലിയ ഉല്‍ക്കയ്ക്ക് ഉണ്ട്. അത് നേരിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ വസ്തുവിനേയും ഭൂമിയോട് അടുക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.നാളെ രാവിലെ 3.20 ന് മണിക്കൂറില്‍ മൂന്ന് ഉല്‍ക്കകളില്‍ ആദ്യത്തേത് മൂന്ന് മൈല്‍ വേഗതയില്‍ ഭൂമിയ്ക്കരികിലുടെ കടന്നുപോവും. ഭൂമിയില്‍ നിന്നും 20 ലക്ഷം മൈല്‍ അകലെയാണ് 2019 എടി6 എന്ന് പേരുള്ള ഈ വസ്തു ഉള്ളത്. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടി ദൂരം. മുന്‍ഗാമിയേക്കാള്‍ വലിപ്പം കൂടിയതാണ് നാളെ ഭൂമിയെ കടന്നുപോവുന്ന 2019എഎം8 എന്ന് പേരുള്ള രണ്ടാമത്തെ ബഹിരാകാശ ശില. അതു മാത്രവുമല്ല ഇത് ഇരട്ടി വേഗതയിലാണ് സഞ്ചരിക്കുന്നത്.
വൈകീട്ട് 4.30 നാണ് ഇത് ഭൂമിയെ കടന്നുപോവുന്നത്.2019എജി7 എന്ന ഉല്‍ക്ക ഇക്കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയതാണ്. ഇതിന് 51 മീറ്റര്‍ വിസ്തൃതിയുണ്ട്. അതായത് പിസയിലെ ചരിഞ്ഞ ഗോപുരത്തിനത്രയും വലിപ്പം. ഇത് ഭൂമിയെ കടന്നുപോവുന്നത് രാത്രി 10.43 നാണ്. ഇതിന്റെ സഞ്ചാരം മറ്റുള്ള ഉല്‍ക്കകളേക്കാള്‍ കൂടുതല്‍ ഭൂമിയോട് അടുത്ത് 9,50,000 മൈല്‍ അകലത്തിലൂടെയാണ്. ഇതിനുള്ളത് മണിക്കൂറില്‍ 4.2 മൈല്‍ വേഗമാണ്. ഇത് ഈ മാസം അവസാനത്തോടെ 11 നിയര്‍ എര്‍ത്ത് ഒബ്ദജക്റ്റുകള്‍ ഭൂമിയെ കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്.1000 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള വസ്തുക്കളെയാണ് സാധാരണ ഭൂമിയ്ക്ക് ഭീഷണിയുള്ളവയായി പരിഗണിക്കാറ്. അതിനാല്‍ തന്നെ ഇപ്പോള്‍ വരുന്ന ഉല്‍ക്കകളെ ചെറിയ വസ്തുക്കളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.