ബ്രിസ്ബെന്‍: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ യുവതിയെ അഴിക്കുള്ളിലാക്കി ഓസ്ട്രേലിയന്‍ കോടതി. വളര്‍ത്തുനായയുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ യുവതിയെയാണ് ശിക്ഷിച്ചത്.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലാണ് സംഭവം. ജെന്ന ലൂയിസ് ഡ്രിസ്‌കോളെന്ന ഇരുപത്തിയേഴുകാരിക്ക് എതിരെയായിരുന്നു കോടതി വിധി. നേരത്തെയും നിരവധി കേസുകള്‍ക്ക് കോടതി നടപടി നേരിട്ടയാളാണ് ജെന്ന ലൂയിസ്. അതുകൊണ്ട് കൂടിയാണ് ഈ ക്രൂരതയെ ഗൗരവത്തോടെ കോടതി കണ്ടത്. ജെന്നയുടെ നടപടി ബീഭത്സവും പ്രകൃതിവിരുദ്ധവുമാണെന്ന് കോടതി നിരീക്,ിച്ചു. എന്നാല്‍ മൃഗരതി സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ലെന്നും ഭര്‍ത്താവിന്റെ നിര്‍ബന്ധം മൂലമാണെന്നും ജെന്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് കോടതി അംഗീകരിച്ചില്ല.
വളര്‍ത്തുനായയുമായി രതിയിലേര്‍പ്പെട്ടു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡീയോകളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കുട്ടികളെ ആക്രമിച്ചതിനും ഇവര്‍ക്ക് എതിരെ കേസുകളുണ്ട്. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ ജെന്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
2014 ല്‍ മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ജെന്നയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസ് സംഭവം കണ്ടെത്തിയത്. നായയുമായി രതിയിലേര്‍പ്പെടുന്ന മൂന്നോളം വീഡിയോകളാണ് അന്ന് പൊലീസിന് ലഭിച്ചത്. ഇതാണ് കേസിന് ആധാരം.