യുഎന്‍ സംഘത്തിന് നേരെ ആക്രമണം,12 മരണം.സിറിയയിലേക്കുള്ള സഹായം യു.എന്‍ നിര്‍ത്തിവെച്ചു

ദമാസ്‌കസ്: സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ സന്നദ്ധ സംഘത്തിനു നേരെ ആക്രമണം. സിറിയന്‍ അറബ് റെഡ് ക്രെസന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അലെപ്പോയ്ക്ക് സമീപമാണ് ഗോതമ്പും വസ്ത്രങ്ങളും വൈദ്യസാമഗ്രികളുമായെത്തിയ ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേരെ യുദ്ധവിമാനങ്ങളില്‍ നിന്ന് ആക്രമണമുണ്ടായത്. മതിയായ അനുമതിയോടെയാണ് യുഎന്‍ സംഘം സിറിയയില്‍ പ്രവേശിച്ചത്. അമേരിക്കയെയും റഷ്യയെയും ഇതേക്കുറിച്ച് അറിയിച്ചിരുന്നതുമാണ്. സാധനങ്ങളടങ്ങിയ 31 ലോറികളില്‍ പതിനെട്ട് എണ്ണം നശിപ്പിക്കപ്പെട്ടു.സിറിയയില്‍ യു.എന്‍ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ രാജ്യത്തേക്കുള്ള സഹായം യു.എന്‍ നിര്‍ത്തിവെച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍ പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ വിമാനങ്ങളാണെന്നാണ് കരുതപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഇന്നലെ അലപ്പൊയ്ക്ക് സമീപമാണ് യു.എന്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നത്. ആക്രമണത്തില്‍ യു.എന്‍ പ്രവര്‍ത്തകരടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയിലേക്കെത്തിയ 31 ട്രക്കുകളില്‍ 18 എണ്ണവും തകര്‍ന്നിരുന്നു. യുദ്ധഭൂമിയില്‍ അകപ്പെട്ട 78,000 ജനങ്ങള്‍ക്കുള്ള സഹായമെത്തിക്കലായിരുന്നു സംഘത്തിന്റെ ദൗത്യം.

ban-ki-mun

ആക്രമണത്തില്‍ സിറിയന്‍ റെഡ് ക്രസന്റ് പ്രാദേശിക ഡയറക്ടര്‍ ഒമര്‍ ബറാകത് ഉള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണപ്പൊതികളും പുതപ്പുകളും മരുന്നുകളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.വാഹനം കടന്നു പോകുമ്പോള്‍ മേഖലയില്‍ രണ്ട് റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ആകാശത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. അതേ സമയം ആരോപണങ്ങളെ റഷ്യ തള്ളിയിരുന്നു.

 

Top