ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ

ബാന്‍ഡ: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡയിലുള്ള മാവി ബുസുര്‍ഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാഞ്ചനി ഡിഗ്രി കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥി സുരേഷാണ് ആത്മഹത്യ ചെയ്തത്.

ഫീസ് അടക്കാന്‍ പണം പിന്‍വലിക്കുന്നതിനായി സുരേഷ് ദിവസങ്ങളായി ബാങ്കില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ചൊവ്വാഴ്ചയും ഇത്തരത്തില്‍ ബാങ്കില്‍ സുരേഷ് ക്യൂ നിന്നിരുന്നു. എന്നാല്‍ പണം പിന്‍വലിക്കാന്‍ സാധിച്ചില്ല. ബുധനാഴ്ചയായിരുന്നു കോളേജില്‍ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി. ഫീസടക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ സുരേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ ബാങ്ക് ആക്രമിച്ചു. തിങ്കളാഴ്ച്ച പണം പിന്‍വലിക്കാന്‍ കഴിയാത്തത് മൂലം ചികല്‍സ കിട്ടാതെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ടിന്‍വാരിയില്‍ മരിച്ചിരുന്നു.

Top