പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു;വില്ലന്‍ 14 കാരന്‍ ബന്ധു

കോളേജ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു.കൊച്ചി കളമശേരിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചതോടെ കുട്ടിയുടെ അച്ഛനെത്തേടി പോലീസില്‍ പരാതിയുമായി. അവസാനം 17 വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവായ 14 വയസുകാരനെതിരേ കളമശേരി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

യഥാസമയം പോലീസിനെ വിവരമറിയിക്കാത്തതിന് കാക്കനാട്ടെ സ്വകാര്യ ആശുപത്രി എം.ഡിക്കെതിരേയും കേസെടുത്തു. സ്വമേധയയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്‌ടോബര്‍ 31നാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി ഡോക്ടറെക്കണ്ട് കുത്തിവയ്‌പെടുത്ത ഉടന്‍ ശുചിമുറിയില്‍ പോകുകയും അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രസവാനന്തര ചികിത്സ നല്‍കി.

നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ തയാറാകാത്തതിനാല്‍ ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി നവജാത ശിശുവിനെ ഏറ്റെടുത്തു. കുഞ്ഞ് ഇപ്പോള്‍ കൊച്ചിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. ചൈല്‍ഡ് ലൈനില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കളമശേരി പോലീസ് ആശുപത്രിയിലെത്തുകയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 14 വയസുകാരെനെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയോ, വീട്ടുകാരോ പോലീസില്‍ പരാതി പെട്ടിട്ടില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ചൈല്‍ഡ് ലൈന്‍കാരെയും മറ്റും അറിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദികരണം.

അച്ഛന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടി. കളമശേരി സ്വദേശിയായ പെണ്‍കുട്ടി പ്രസവിക്കുന്നതിന് രണ്ടുദിവസം മുമ്പേയും കോളജില്‍ പോയിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നില്ല. സംഭവത്തിലുള്‍പ്പെട്ട പതിനാലുകാരന്‍ ആലപ്പുഴയിലെ മദ്രസയിലുണ്ടെന്നാണ് പോലീസിനു ലഭിച്ച സൂചന. നവജാതശിശുവിന്റെ പിതൃത്വം സംബന്ധിച്ച് സംശയമുള്ളതിനാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടതുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

Top