
തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ആശങ്ക ഉള്ളവരുമായി അഭിപ്രായസമന്വയം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. മോഡിയും അമിത്ഷായും മുത്തലാക്കിനെ കുറിച്ച് പറയുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നു. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ട്. അതില്‍ ചര്‍ച്ച ചെയ്ത് ഒരു ധാരണയില്‍ ആദ്യമെത്തെട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത സിവില്‍സര്‍വീസ് ഉദ്യോഗസ്ഥ തലപ്പത്ത് ചേരിതിരിവ് രൂക്ഷമാണ്. കാലങ്ങളായി ഇത് നില്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലാണ്. ഇത് വേഗത്തില്‍ പരിഹരിച്ചില്ലേല്‍ ഭരണ സ്തംഭനം ഉണ്ടാകും.
ഫോണ്‍ ചോര്‍ത്തുന്നതിനെ അനുകൂലിക്കുന്നില്ല. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തുന്നത് അപകടം. നടപടി ക്രമങ്ങള്‍ പാലിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ കുറ്റകരമാണ്.
കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നു. സംഘര്‍ഷം അമര്‍ച്ച ചെയ്യണം. അക്രമം നടത്തുന്നത് ഏത് കൊലകൊമ്പനായാലും നിയമ നടപടി സ്വീകരിക്കണം.
സി.പി.എമ്മും ബി.ജെ.പിയ്ക്കും ധിക്കാരവും അധികാര ഗര്‍വ്വുമാണ്. അതിനെ പോലീസ് ഭയപ്പെടുന്നു.
പോലീസിന് പരിപൂര്‍ണ്ണ സ്വാതന്ത്രം ആഗ്രഹിക്കാം. പക്ഷെ നടക്കില്ല. കേരളത്തില്‍ എല്‍.ഡി.എഫ് . ഭരിക്കുമ്പോള്‍ സി.പി.എമ്മാണ് അധികാര കേന്ദ്രം.
പാര്‍ട്ടി വളര്‍ത്താന്‍ രക്തം വേണ്ടെന്ന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും ഭരണ നേതൃത്വം തീരുമാനിക്കാണം.രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് ഇരുപാര്‍ട്ടികളുടെയും ബഹുജന അടിത്തറ വളര്‍ത്തുന്നതിന് വേണ്ടിയാണ്.നഷ്ടം സംഭവിക്കുന്നത് പ്രവര്‍ത്തകന്റെ കുടുംബത്തിനാണ്.ഇതാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും രാഷ്ട്രീയ ലാഭം.ഇത് ആത്മഹത്യാപരമായ ധാരണയാണ്. ഇരുകൂട്ടരും അക്രമത്തിനായി ഊരിയ വാള്‍ ഉറയിലിടണം.
ഡി.സി.സി. പുനസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ല. കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വേര്‍തിരിവില്ല. നേതാക്കള്‍ അതിന് ശ്രമിക്കരുത്. പാര്‍ട്ടി ഒറ്റക്കെട്ടായി യോജിച്ച് പോകാന്‍ ആത്മാര്‍ത്ഥമായ ശ്രമം വേണം.യുവാക്കള്‍ നേതൃനിരയില്‍ വരുന്നത് പാര്‍ട്ടിക്ക് നല്ലതാണ്. പാര്‍ട്ടി ചരിത്രം അതാണ്. ഡി.സി.സി. അധ്യക്ഷന്‍മാരുടെ ലിസ്റ്റ് നംവമ്പറില്‍ പ്രസിദ്ധീകരിക്കും. മികച്ച നയപരിപാടികള്‍ക്ക് രൂപം നല്‍കി അകന്നുപോയവരെ മടക്കി കൊണ്ടുവരുകയും ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും വേണമെന്ന് പുനസംഘടന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
മുന്‍മുഖ്യമന്ത്രിക്കെതിരെയുള്ള കോടതിവിധി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശം ഉണ്ടായപ്പോള്‍ തന്റെ വാദം കേള്‍ക്കാതെ വിധി ഉണ്ടായ സാഹചര്യം ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാട്ടി. കേസ് നടക്കട്ടെയെന്നും എ.കെ.ആന്റണി പറഞ്ഞു.