കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് വത്തിക്കാന്‍ പ്രതിനിധിയുടെ അന്ത്യശാസനം . ആഗസ്ത് 20 മുതല്‍ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ നടപ്പിലാക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ അന്ത്യശാസനം നല്‍കി.
സഭയില്‍ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും അര്‍പ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുര്‍ബാനയിലെ പല പ്രാര്‍ഥനകളിലും കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും രംഗത്തെത്തിയിരുന്നു.