ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; നാണയപ്പെരുപ്പം നിയന്ത്രിക്കാനായി, നോട്ട് നിരോധനം ശക്തമായ നടപടി

 

      ബജറ്റ് ഒറ്റനോട്ടത്തില്‍

  • നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി
  • നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്‌ലി
  • സമ്പദ് വ്യവ്യസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിച്ചു. പോയ വര്‍ഷം ആഗോള വളര്‍ച്ചക്കൊപ്പം കുതിക്കാന്‍ ഇന്ത്യക്കായി
  • നോട്ട് നിരോധനം ശക്തമായ നടപടി
  • പതിറ്റാണ്ടുകളായി നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടത്തിയ കരുത്തുറ്റ തീരുമാനമായിരുന്നു നോട്ട് നിരോധം.
  • റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പെടുത്തിയത് ചരിത്രതീരുമാനം
  • പൊതുജനങ്ങളുടെ പണത്തിന്റെ വിശ്വസ്തരായ സൂക്ഷിപ്പുകാരായി സര്‍ക്കാര്‍ മാറി. ജനങ്ങളുടെ ശക്തമായ പിന്തുണക്ക് നന്ദി
  • നോട്ട് നിരോധം രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാക്കും.
  • ഗ്രാമീണ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്
  • കൃഷിയില്‍ ഈ വര്‍ഷം 4.1ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു
  • കാര്‍ഷിക മേഖലക്ക് പത്ത് ലക്ഷം കോടി
  • ക്ഷീര മേഖലക്ക് 8,000 കോടി നബാര്‍ഡ് വഴി വിതരണം ചെയ്യും
  • പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ സബ്‌സിഡിയുള്ള വായ്പ കാലാവധി വിപുലീകരണത്തിന് മന്ത്രിസഭ അംഗീകാരം
  • 201718 വര്‍ഷത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 48,000 കോടി
  • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ പങ്കാളിത്തം 55% വര്‍ധിപ്പിച്ചു
Top