അരലക്ഷം ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കും, കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം, പാര്‍ട്ടികള്‍ സ്വീകരിക്കാവുന്ന സംഭാവനപ്പണം രണ്ടായിരമാക്കി; ധനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ബജറ്റ് വായിക്കൂ

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ദരിദ്രര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൊതുബജറ്റ്. രാജ്യത്തെ 50000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍ 3,96,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷികമേഖല 4.1 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കുന്നതിനും കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കുന്നതിനുമുള്ള തുക ബജറ്റില്‍ വകയിരുത്തി. വിള ഇന്‍ഷുറന്‍സിന് 9000 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടൊപ്പം ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ക്കും അരുണ്‍ ജെയ്റ്റലി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തില്‍ രൂപയില്‍ കൂടുതല്‍ തുക ഇനി കറന്‍സിയായി കൈമാറാതെ ചെക്കായോ ഡിജിറ്റല്‍ രൂപത്തിലോ മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്ന നിര്‍ദേശവും ജെയ്റ്റലിയുടെ ബജറ്റിലുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകള്‍ക്ക് പരിധി കൊണ്ടുവന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടായിരത്തില്‍ കൂടുതല്‍ തുക സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കോ, ഡിജിറ്റല്‍ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും ജെയ്റ്റലി നിര്‍ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ടാക്‌സ് റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റലി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ വകയിരുത്തി. 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് 52,393 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും. ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരും.

രാജ്യത്ത് വരുംവര്‍ഷം പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 2019 ഓടെ ദരിദ്രര്‍ക്ക് ഒരു കോടി വീടുകള്‍ നിര്‍മിക്കും. 2018 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടിരൂപ. 100 നൈപുണ്യവികസന കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. മഹിളാ ശക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 500 കോടിരൂപ വകയിരുത്തി. ബജറ്റ് വീടുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കും. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതിവരുത്തും.

പ്രവേശനപ്പരീക്ഷകള്‍ക്ക് ഏകഅധികാരകേന്ദ്രം കൊണ്ടുവരും. വിവിധയിടങ്ങളില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കും. മഹിളാശക്തികേന്ദ്രങ്ങള്‍ക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടിരൂപ വകയിരുത്തി. 100 നൈപുണ്യവികസന കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. മഹിളാ ശക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 500 കോടിരൂപ വകയിരുത്തിയതായും ബജറ്റ് വീടുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കേരളത്തിന് എയിംസ് ഇക്കുറിയും പ്രഖ്യാപിച്ചില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി ആരോഗ്യകാര്‍ഡ് പുറത്തിറക്കും. ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും ഇത്. യുജിസി നിയമം പരിഷ്‌കരിക്കും. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. ഇലക്ട്രോണിക് ഉല്‍പാദകരെ സഹായിക്കാന്‍ 435 കോടി രൂപയും വകയിരുത്തി.

റയില്‍ വേ

റെയില്‍വെ സുരക്ഷയ്ക്കായി അടുത്ത അഞ്ചുവര്‍ത്തേക്ക് ഒരുലക്ഷം കോടി രൂപ വകയിരുത്തിക്കൊണ്ടും ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിക്കൊണ്ടും കേന്ദ്രബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ബയോ ടോയ്ലറ്റുകള്‍ രണ്ടുവര്‍ഷംകൊണ്ട് രാജ്യത്തെ മുഴുവന്‍ ട്രെയിനുകളിലും നടപ്പില്‍ വരുത്തുമെന്ന പ്രഖ്യാപനവും ജെയ്റ്റ്ലി നടത്തിയിട്ടുണ്ട്. ഇതാദ്യമായി റെയില്‍വെ ബജറ്റ് പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. റയില്‍വെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.

അതോടൊപ്പം തന്നെ രാജ്യംമുഴുവന്‍ ശൗചാലയം നിര്‍മ്മിച്ച് മാലിന്യമുക്തമാക്കുന്ന പദ്ധതി നടക്കുമ്പോള്‍ പരമ്പരാഗത ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്ന റെയില്‍വെ രാജ്യംമുഴുവന്‍ മാലിന്യം തള്ളുന്ന കക്കൂസായി നിലനില്‍ക്കുന്നതും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സുരക്ഷ, ടോയ്ലറ്റ് കാര്യങ്ങളില്‍ വലിയ പരിഷ്‌കാരങ്ങള്‍ തന്നെ നടത്തുമെന്ന് വ്യക്തമാക്കിയാണ് കേന്ദ്രമന്ത്രി ബജറ്റില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ സര്‍വീസ് ചാര്‍ജ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്നതും വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ് ഇത് ഒഴിവാക്കുമെന്ന പ്രഖ്യാപനം വന്നത്.

രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും മാലിന്യം ട്രാക്കില്‍ തള്ളാത്ത ബയോടോയ്ലറ്റുകള്‍ സ്ഥാപിക്കുമെന്നും ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഉണ്ടാവില്ലെന്നും പ്രഖ്യാപിച്ചതിനൊപ്പം ഐആര്‍സിടിസി, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഐആര്‍കോണ്‍ എന്നീ സ്ഥാപനങ്ങള്‍ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന സുപ്രധാന പ്രഖ്യാപനവും അരുണ്‍ ജെയ്റ്റലിയില്‍ നിന്നുണ്ടായി.

തിരഞ്ഞെടുത്ത വസ്തുക്കളും, ചരക്കുകളും കടത്തുന്നതിനായി പോയിന്റ് ടു പോയിന്റ് പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങും. 2020ഓടെ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകളാക്കും. ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍ കൂടുതലായി ഓടിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍വെ സുരക്ഷാ ഫണ്ട് ആണ് മാറ്റിവയ്ക്കുന്നത്.
2017-18ല്‍ 25 റെയില്‍വെ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കും. 3500 കി.മീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തുവെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ മെട്രോ റെയില്‍ നയത്തിനു രൂപം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി, റെയില്‍വേയില്‍ പരാതി പരിഹാരത്തിനായി കോച്ച് മിത്ര എന്നിവ നടപ്പാക്കും. റെയില്‍വേയില്‍ 1.31 ലക്ഷം കോടി നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.

Top