ന്യൂഡല്‍ഹി:രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയതു. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നബാം ടുക്കിയെ നേതൃത്വത്തിലുള്ള കോണ്‍്ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. ഇത് പിന്നീട് കോടതി മരവിപ്പിക്കുകയും ചെയ്തു. ജനാധിപത്യപരമായി അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ ജ്യോതി പ്രസാദ് സിങ് അട്ടിമറിക്കുകയാണെന്ന് നബാം തുക്കി ആരോപിക്കുന്നു. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭ ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്.അതേസമയം കേന്ദ്രസര്‍ക്കാറിെന്റ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. രണ്ടു സ്വതന്ത്രരും. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് അരുണാചലില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്.
പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഹൈകോടതി റദ്ദാക്കിയിരുന്നു.
മുമ്പ് 1979 നവംബറിലും അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ജനതാപാര്‍ട്ടി ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം 76 ദിവസത്തിന് ശേഷം ജനുവരി 18ന് പിന്‍വലിച്ചു.