പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കാലത്തെക്കുറിച്ച് വാചാലനായി നടൻ ഉണ്ണി മുകുന്ദൻ.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണത്. അദ്ദേഹം ഭാവിയിൽ ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമെന്ന് അന്ന് കരുതിയതേയില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
‘ നരേന്ദ്ര മോദിയെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തോടൊപ്പം പട്ടം പറത്തിയത് വളരെ ജെനുവിനായാണ് ഞാൻ പറഞ്ഞത്. തെളിവില്ല. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമായി നൽകുകയും ചെയ്തിരുന്നു. നല്ല രീതിയിലാണ് ആളുകളോട് അദ്ദേഹം ഇടപെട്ടിരുന്നത്.
അദ്ദേഹം പ്രധാന മാന്ത്രിയാകുമെന്നോ, ഇത്തരത്തിലൊരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിനുണ്ടാകുമെന്നോ നമുക്കന്നറിയില്ലല്ലോ. കേരളവും ഗുജറാത്തും വേറെ വേറെയാണ്. ഒരുപാട് വൈരുദ്ധ്യങ്ങൾ രാഷ്ട്രീയത്തിന് ആതീതമായുണ്ട്.
പോസിറ്റീവ്സ് നിരവധിയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും സാധാരണക്കാർ വളരെ ജെനുവിനാണ്. വളരെ എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും’ – ഉണ്ണി മുകുന്ദൻ പറയുന്നു