മലയാളികളുടെ പ്രിയതാരവും ഉണ്ണിമുകുന്ദന്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി നിരവധി മേക്കോവറുകളാണ് താരം നടത്തുന്നത്. പുതിയ ചിത്രം ചാണക്യതന്ത്രത്തിന് വേണ്ടി പെണ്‍ വേഷം കെട്ടിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു മേക്കോവര്‍ കൂടി നടത്തിയിരിക്കുകയാണ് താരം. ഏപ്രില്‍ 2 ഹര്‍ത്താല്‍ ദിവസം തനിക്ക് ഒരു പുതിയ അനുഭവം ഉണ്ടായത് പങ്കുവെച്ച് കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ വന്നത്. ഹര്‍ത്താല്‍ ആയത് കൊണ്ട് ആദ്യമായി മെട്രോയില്‍ യാത്ര ചെയ്യാന്‍ തനിക്ക് അവസരം കിട്ടിയിരിക്കുകയാണ്. ഒപ്പം ഓട്ടോയിലും പോവാന്‍ പറ്റി. മാത്രമല്ല ഒരു കഷണ്ടി തലയനായ ചെക്കനും റോഡിലുണ്ടായിരുന്നതായി ഉണ്ണി പറയുന്നു. അതിനൊപ്പമാണ് തല മൊട്ടയടിച്ച ഉണ്ണിയുടെ ഫോട്ടോയും താരം പങ്കുവെച്ചത്. അടുത്തിടെ നടി ലെനയും തല മൊട്ടയടിച്ച് ഞെട്ടിച്ചിരുന്നു. പളനി ക്ഷേത്രത്തില്‍ നിന്നുമായിരുന്നു തല മൊട്ടയടിച്ച് അതിന് മുകളില്‍ മഞ്ഞള് തേച്ച നടിയുടെ ചിത്രം പുറത്ത് വന്നത്. പിന്നാലെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങള്‍ ലെന തന്നെ പുറത്ത് വിട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയാണോ ഇതുപോലെ മൊട്ട അടിച്ചിരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ഉണ്ണി മുകുന്ദനും അതുപോലെ തന്നെ മൊട്ട അടിച്ചതോടെ ഈ മൊട്ടതലയുടെ രഹസ്യം എന്താണെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
മൊട്ടത്തല വീണ്ടും ട്രെന്‍ഡ് ആയോ; ലെനയ്ക്ക് പിന്നാലെ പുത്തന്‍ മേക്കോവറില്‍ ഉണ്ണിയും
Tags: unnimukundan