കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനോട് കോടതിയില്‍ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് ഉണ്ണിമുകുന്ദനോട് ഹാജരാകുവാന്‍ ഉത്തരവിട്ടത്. ഇതിന് ഒപ്പം കേസില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.
സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയേയും രണ്ട് സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു.
ഇതിനുശേഷം, യുവതിയ്‌ക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.