‘സണ്ണിച്ചായനോ കെട്ടിപ്പോയ്, ഇനി ഉണ്ണി മുകുന്ദനെങ്ങാനും പെട്ടെന്നൊരീസം താലികെട്ടീന്നറിഞ്ഞാ അഞ്ച് തലമുറയെ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഉണ്ണി മുകുന്ദൻ ആരാധികയായ അഞ്ജന എലിസബത്ത് സണ്ണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അഞ്ജന പോസ്റ്റിട്ടു ഒരു ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുമായി ആരാധികയ്ക്ക് മറുപടിയിട്ട് ഉണ്ണി മുകുന്ദനും.
അഞ്ജനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
‘ഉണ്ണി മുകുന്ദനോടാണ്…..വല്ല ലൈനോ,കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അടുത്ത അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ച് കളയും…ങാ!!
എന്നാലും എന്റെ സണ്ണിച്ചായന്‍’
ഇതിന്റെ മറുപടിയായി ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ, ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്.
‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണെങ്കിൽ അങ്ങനെ ഒരാൾ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കൾ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാൻ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവർ അല്ലെ?