തൃക്കാക്കര: ഒരുപാടുകാലം മലയാള സിനിമാ ആസ്വാദകരെ കോരിത്തരിപ്പിച്ച താരമാണ് ഉണ്ണിമേരി. സിനിമാഭിനയം നിര്‍ത്തിയതോടെ സുവിശേഷ പ്രഘോഷകയുടെ റോളിലാണ് പിന്നെ ഇവരെ കാണുന്നത്. മാദക തിടമ്പായി വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ച സുന്ദരി നാടുനീളെ ദൈവ വചനം പറഞ്ഞു നടന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരിന്റെ കോടികള്‍ വിലവരുന്ന ഭൂമി തട്ടിയെടുത്ത സംഭവത്തിലെ മാനക്കേടിലാണ് സുവിശേഷ പ്രസംഗിക. ഇവര്‍ കയ്യേറിയ സര്‍ക്കാരിന്റെ ഭൂമി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. പല ന്യായങ്ങള്‍ പറഞ്ഞ് വിട്ടുകൊടുത്തില്ല. തുടര്‍ന്നാണ് റവന്യവകുപ്പ് നടപടിക്കൊരുങ്ങിയത്.
ഉണ്ണിമേരിയും കുടുംബവും അനധികൃതമായി കൈവശം വച്ച സര്‍ക്കാര്‍ ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ചു. സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജംഗ്ഷനിലെ എയര്‍മാന്‍ സെന്ററിന് സമീപത്തെ എട്ടര കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ് സ്ഥലമാണിത്. ഉണ്ണിമേരിയുടെയും ഭര്‍ത്താവ് റിജോയ് അലക്സിന്റെയും പേരിലുള്ള മൂന്നരയേക്കര്‍ ഭൂമിയോട് ചേര്‍ന്നാണ് കൈയേറ്റഭൂമി.
ഇന്നലെ കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇത് അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. 1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബര്‍ കൃഷി നടത്തി വരികയായിരുന്നു. കാക്കനാട് വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ നിരവധി പേരുണ്ട്. പത്ത് സെന്റിന് പട്ടയം കിട്ടിയവര്‍ പോലും ഒരേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെ കൈവശപ്പെടുത്തിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ഏപ്രില്‍ 18 തുടങ്ങിയ മലയാള സിനിമകളിലേയും ജാണി, മുന്താണൈ മുടിച്ച്, ചിപ്പിക്കുള്‍ മുത്ത് തുടങ്ങിയ തമിഴ് സിനിമകളിലേയും കഥാപാത്രങ്ങളിലൂടെയാണ് ഉണ്ണിമേരി ശ്രദ്ധേയായത്. അന്തരംഗം എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്. അതിനിടക്ക്, കോളേജ് അദ്ധ്യാപകനായ റെജോയ്യുമായുള്ള വിവാഹം നടന്നു. വിവാഹശേഷം വെള്ളിത്തിരയില്‍ ഉണ്ണിമേരി സജീവമായിരുന്നില്ല