നിങ്ങൾ സിനിമയിൽ ഉള്ളവർക്ക് അഭിനയം മാത്രം ചെയ്‌താൽ പോരെ എന്ന ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ഉണ്ണിമുകുന്ദൻ.എന്റെ കാര്യം ഞാന്‍ തീരുമാനിച്ചാല്‍ പോരേ എന്ന മറുചോദ്യമാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി നൽകിയത്.കൊച്ചുവേളിയിൽ സദാചാര പൊലീസിങ്ങിനെത്തുടര്‍ന്ന് കൃഷ്ണനുണ്ണി എന്ന യുവാവ് മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് താഴെ കമന്റായാണ് ആരാധകന്റെ പരിഹാസച്ചോദ്യം എത്തിയത്. മിനുട്ടുകള്‍ക്കകം തന്നെ ഉണ്ണി മുകുന്ദന്‍ മറുപടിയുമായി എത്തുകയും ചെയ്തു.
പ്രതികരിച്ചിട്ട് കാര്യമില്ല, മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശവുമായെത്തിയ ആരാധകനും ഉണ്ണി മുകുന്ദന്‍ മറുടി നല്‍കി. നിശ്ശബ്ദമായിരിക്കുന്നത് സ്വീകരിക്കലാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. സ്വീകരിച്ചാല്‍ എന്നന്നേക്കുമായി ഇതെല്ലാം സഹിക്കേണ്ടി വരും. ശബ്ദമുയര്‍ത്താന്‍ അവസരം ലഭിക്കുമ്പോഴെല്ലാം അത് ചെയ്യണം എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
നിശ്ശബ്ദമായിരിക്കുന്നത് സ്വീകരിക്കലാകും. സ്വീകരിച്ചാല്‍ എന്നന്നേക്കുമായി ഇതെല്ലാം സഹിക്കേണ്ടി വരും. ആയിരക്കണക്കിന് കാരണങ്ങളാല്‍ ഫലത്തില്‍ വ്യത്യാസമുണ്ടായേക്കാം. ഫലത്തിന് അനുസരിച്ചാകരുത് നമ്മുടെ വിശ്വാസം. ഉദാഹരണത്തിന് ഒരു കള്ളന്‍ പിടിക്കപ്പെടാതിരുന്നെന്ന് കരുത് അയാള്‍ നിരപരാധിയാവുന്നില്ല. എന്തൊക്കെയായാലും അയാള്‍ കള്ളന്‍ തന്നെയാണ്. ഇന്നേ ദിവസം മാത്രമാണ് നമുക്ക് ശബ്ദമുയര്‍ത്താന്‍ അവസരം ലഭിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യുക. ഓണ്‍ ലൈനില്‍ ആണെങ്കില്‍ അങ്ങനെ.. ഉണ്ണിമുകുന്ദന്‍ പറഞ്ഞു.