ഉണ്ണിത്താന്റെ രാജി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സ്വീകരിച്ചു

തിരു:കെ.പി.സി.സി. വക്താവ് സ്ഥാനത്തു നിന്നുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാജി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സ്വീകരിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു അറിയിച്ചു.നേരത്തെ കെപിസിസി വക്താവ് സ്ഥാനം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചിരുന്നു. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനു കൈമാറി.

 

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ അനുവദിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.നേരത്തേ, കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. മുരളീധരന്റെ പ്രത്യാരോപണം വന്നതോടെ ഉണ്ണിത്താന്‍ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയും മുരളീധരന്‍ രംഗത്തു വന്നിരുന്നു. സോളര്‍ കേസിലടക്കം പാര്‍ട്ടിയെ പ്രതിരോധിച്ചു മുന്‍നിരയില്‍നിന്ന തനിക്ക് നീതി ലഭിച്ചില്ലെന്ന് നേരത്തേ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top