നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദ്ദിച്ചിരുന്നതായി മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ എന്തിനായിരുന്നു ആ മര്‍ദ്ദനമെന്ന് മേജര്‍രവി വെളിപ്പെടുത്തിയില്ല. രണ്ട് വര്‍ഷം മുമ്പാണ് സംഭവം ഉണ്ടായതെന്ന് മേജര്‍ രവി വ്യക്തമാക്കി.
നടന്‍ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവുമുണ്ടായെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശരിയായിരുന്നെന്നാണ് ഇപ്പോള്‍ മേജര്‍ രവി സമ്മതിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് ഇത്തരമൊരു പ്രശ്‌നമുണ്ടായിരുന്നു. എനിക്ക് ഇപ്പോള്‍ ഉണ്ണിയോട് യാതൊരു വിദ്വേഷവുമില്ല.അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടോണ് തനിക്ക് തല്ല് കൊണ്ട കാര്യം തുറന്ന് സമ്മതിച്ചത്.
ഉണ്ണിക്ക് ആദ്യത്തെ അഡ്വാന്‍സ് സിനിമയില്‍ നല്‍കിയത് ഞാനാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. എന്റെ മകന്റെ പ്രായം പോലും കാണില്ല ഉണ്ണിമുകുന്ദനെന്നും മേജര്‍ രവി പറഞ്ഞു.