ഡല്‍ഹി: യാത്ര വൈകിപ്പിക്കുന്നവരില്‍ നിന്നും പതിനഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനം. ശിവസേന എംപി ഗെയ്ക്‌വാദ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം ഒത്തുതീര്‍ന്നതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. അഞ്ചുലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെ വിമാനം വൈകിപ്പിക്കുന്ന യാത്രക്കാരില്‍ നിന്നും ഈടാക്കും.
വിമാനം ഒരു മണിക്കൂര്‍ വരെ വൈകിയാല്‍ അഞ്ചു ലക്ഷം രൂപയും രണ്ടു മണിക്കൂറിന് മുകളില്‍ വൈകിയാല്‍ പതിനഞ്ചു ലക്ഷം രൂപയും പിഴയായി നല്‍കേണ്ടി വരും. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശിവസേന എംപി മുംബൈ വിമാനത്താവളത്തില്‍വെച്ച് മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ട് മുഖത്തടിച്ചിരുന്നു. ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ സ്പീക്കര്‍ ഇടപെട്ടാണ് വിമാനകമ്പനികള്‍ ഗെയ്ക്‌വാദിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ പുതിയ നടപടി