ഹേഗ്: ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ആശങ്കയിലായിരിക്കുമ്പോള്‍ അവസരം മുതലാക്കാന്‍ ചൈനയുടെ കുതന്ത്രം. നേരത്തെ അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പാകിസ്താന്‍ പിന്നീട് ചൈനയുമായി അടുക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തികളെ നോട്ടമിട്ട ചൈന ആ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യന്‍ തീരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താനില്‍ തുറമുഖ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ നിര്‍ണ്ണയകമായ ബന്ധം സ്ഥാപിച്ച ചൈന പാകിസ്താനെതിരെയായ ഇന്ത്യന്‍ നീക്കത്തെ ചെറുക്കാന്‍ രംഗത്തെത്തുമെന്ന സൂചനകളാണ് നല്‍കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട പാകിസ്താന് ഇപ്പോഴും പിന്തുണ നല്‍കുന്നത് ചൈനമാത്രമാണ്. നാല്‍പ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ലോക രാജ്യങ്ങള്‍ മുഴുവന്‍ ശക്തമായി അപലപിച്ചിട്ടും ചൈന കാര്യമായ നടുക്കം രേഖപ്പെടുത്തിയട്ടില്ല. ചൈനയുടൈ ബലത്തിലാണ് ഇപ്പോള്‍ പാകിസ്താന്റെ നീക്കങ്ങളെന്ന് ഇന്ത്യയ്ക്കും നന്നായി അറിയാം.
പാകിസ്താന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ മന്‍സൂര്‍ അസറിനെ യു.എന്‍. രക്ഷാസമിതിയുടെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ശ്രമത്തെ നേരത്തെ ചൈന തടഞ്ഞതും എന്‍.എസ്.ജിയിലെ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തതും പാകിസ്താനോടുള്ള ചൈനയുടെ അമിതമായ താല്‍പ്പര്യമാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഐക്യരാഷ്ട സഭ ഭീകരാക്രമണമത്തെ എതിര്‍ത്ത് ഇന്ത്യയെ പിന്തുണച്ചുള്ള പ്രമേയത്തിലും ചെന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാകിസ്താനെതിരായ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും ചൈനമാത്രമാണ് എതിര്‍പ്പുമായി രംഗത്തെത്തുന്നത്.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്. ഫ്രാന്‍സ് ആണ് പ്രമേയത്തിന് മുന്‍കൈ എടുത്തത്. പ്രമേയം ഒറ്റക്കെട്ടായി അംഗീകരിച്ചു. എന്നാല്‍ പ്രമേയത്തില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ട് ചെന മുന്നോട്ട് വന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി നിലയുറപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി പ്രമേയം. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നില്‍ക്കണമെന്ന വാക്കും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ ചൈന പരമാവധി ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാക് ഭീകരനും ജെയ്ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതും ചൈനയാണ്. പുല്‍വാമ ആക്രമണത്തില്‍ ദുഃഖം അറിയിച്ചെങ്കിലും അതില്‍ പാകിസ്താന്റെയോ ജെയ്ഷെ മുഹമ്മദിന്റെയോ പേര് പരമാര്‍ശിക്കാത്ത സന്ദേശമാണ് ചൈന ഇന്ത്യയ്ക്ക് അയച്ചത്.
പാകിസ്താനില്‍ മാത്രം ആറായിരത്തിലധികം കോടി ഡോളറാണ് ചൈനയുടെ നിക്ഷേപം. ഇതു കൂടാതെ ചൈന നല്‍കിയ കോടികണക്കിന് ഡോളര്‍ വായ്പ്പയും പാകിസ്താന്‍ തിരിച്ചടച്ചിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഏറ്റവും ശക്തം ചൈനയാണ്. ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ചൈനയുടെ പിന്തുണയാണ് പാകിസ്താന്റെ ഏക പ്രതീക്ഷ