ഗുഡ്ഗാവ്: ചാറ്റിങ്ങിനൊടുവില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിക്കൊപ്പം വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു. 27കാരനായ ഈശ്വറാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളായ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം ഇയാളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ഇടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഈശ്വര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലെ സുശാന്തിലെത്തി പ്രണയദിനം ആഘോഷിക്കാന്‍ ഈശ്വറും യുവതിയും തീരുമാനിച്ചിരുന്നു. മാസങ്ങളായി ഇരുവരും ഫേസ്ബുക്കിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു.
സുരന്തിയിലെ ഒരു കെട്ടിടത്തില്‍ നിന്ന് ഈശ്വറും യുവതിയും സംസാരിച്ച് നില്‍ക്കവെ യുവതിയുടെ സഹോദരി ഭര്‍ത്താവ് രമേഷും(30) ഡ്രൈവര്‍ അനില്‍ കുമാറും(25) അവിടെ എത്തുകയും ഈശ്വറിനെ മര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. മര്‍ദിച്ച് അവശനാക്കിയ ശേഷം ഈശ്വറിനെ ഇവര്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എറിഞ്ഞു. ഈശ്വര്‍ മരിച്ചിട്ടില്ലെന്ന് മനസിലായ ഇവര്‍ അദ്ദേഹത്തെ കാറില്‍ കയറ്റി വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.രമേഷിനും അനില്‍ കുമാറിനുമെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.