ബീഫ് നിരോധനം: യുപിയിൽ വിവാഹം മുടങ്ങി; ഇറച്ചിയില്ലാത്തതിനെ തുടർന്നു വരൻവിവാഹത്തിൽ നിന്നു പിന്മാറി

സ്വന്തം ലേഖകൻ

മുസാഫിർ നഗർ: മൃഗീയമായ ഭൂരിപക്ഷത്തോടെ യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ ആര് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണെന്ന സ്ഥിതി ഉടലെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ബീഫ് നിരോധനവും യോഗി സർക്കാർ നടപ്പിൽ വരുത്തി. ഇതിനിടെയാണ് ഇറച്ചിയില്ലാത്ത്തിനെ തുടർന്നു വിവാഹം ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിലെ മുസാഫിർ നഗറിലാണ് വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താൽ വരനും സംഘവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. വരൻ പിന്മാറിയതോടെ ചടങ്ങിനെത്തിയ ഒരാൾ പുതിയ വരനുമായി. മുസാഫിർ നഗറിലെ ഖുൽഹെദി ഗ്രാമത്തിലാണ് ഇറച്ചിയുടെ പേരിൽ വരൻ പിന്മാറിയതും പുതിയ ഒരാൾ വിവാഹത്തിന് തയ്യാറാവുകയും ചെയ്തത്.

നഗ്മയും റിസ്വാനും തമ്മിലുള്ള വിവാഹമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പച്ചക്കറി മാത്രമുള്ള ഭക്ഷണം ലഭിച്ചതിൽ പ്രതിഷേധിച്ച് റിസ്വാൻ വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. മാർക്കറ്റിൽനിന്ന് ആവശ്യത്തിൽ ഇറച്ചി ലഭ്യമാകാത്തതാണ് സദ്യ പച്ചക്കറിയാക്കാൻ കാരണമെന്ന് വധുവിന്റെ വീട്ടുകാരും ഗ്രാമസഭയും ചേർന്ന് വിശദീകരിച്ചെങ്കിലും വരനും കൂട്ടരും വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.

ഇതോടെ ഇയാളെ വേണ്ടെന്ന നിലപാട് വധുവും സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാഹത്തിൽ പെങ്കടുക്കാനെത്തിയ ഒരാൾ നഗ്മയെ വിവാഹം ചെയ്യാൻ തയാറായത്. വധു സമ്മതം അറിയിച്ചതോടെ ഗ്രാമസഭ വിവാഹത്തിന് അനമതി നൽകുകയുമായിരുന്നു. ഇതോടെ തീരുമാനിച്ച സമയത്ത് തന്നെ വിവാഹം നടന്നു.

നിയമവിരുദ്ധ അറവുശാലകൾ അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് ഇറച്ചിക്ഷാമം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തിരുന്നു. നേരത്തേ കിലോക്ക് 150 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് 400 രൂപയും 350 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴി ഇറച്ചിക്ക് 260 രൂപയാണ് വില.

മാർച്ച് 11 മുതലാണ് ഉത്തർപ്രദേശിലെ നിയമവിധേയമല്ലാത്ത അറവുശാലകൾ അടച്ചുപൂട്ടിയത്. ക്രമാതീതമായ വിലവർദ്ധനവും വ്യാപകമായി അറവ് ശാലകൾ അടച്ച് പൂട്ടുകും ചെയ്തതോടെയാണ് യു.പിയിലെ ഗ്രാമങ്ങളിൽ ഇറച്ചി ക്ഷാമം അനുഭവപ്പെട്ടത്.

Top