ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം; ഗോവയിലും മണിപ്പൂരിലും തൂക്ക്മന്ത്രിസഭ; മോദി പ്രഭവം ആഞ്ഞടിച്ചെന്ന് വിലയിരുത്തല്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം. പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് അമിത് ഷാ പ്രസ്താവിച്ചു. നാലില്‍ മൂന്ന് എന്ന വമ്പന്‍ ഭൂരിപക്ഷത്തിനാണ് ബിജെപി യുപിയില്‍ ജയിച്ച് കയറിയത്. 403 അംഗ നിയമസഭയില്‍ 324 സീറ്റുകളും ബിജെപി നേടി. എസ്.പി-കോണ്‍ഗ്രസ് സഖ്യം 55 സീറ്റിലൊതുങ്ങി. ബി.എസ്.പി 80 സീറ്റില്‍ നിന്ന് 19 സീറ്റിലേക്ക് കൂപ്പ്കുത്തി. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു. മോഡി-അമിത് ഷാ അച്ചുതണ്ടിന്റെ വിജയമാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. മുപ്പതോളം തെരഞ്ഞെടുപ്പ് റാലികളാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നടത്തിയത്. ഇതിനിടയില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ദലിത് മുഖ്യമന്ത്രിവേണമെന്ന് ബിജെപിയ്ക്ക് അകത്തു നിന്ന് ആവശ്യമുയര്‍ന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്ന ഗോവയിലും മണിപ്പൂരിലും തുക്കുസഭായായിരിക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 40 അംഗ നിയമസഭയില്‍ 16 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 14 സീറ്റുകളുമായി ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ പരാജയം ബി.ജെ.പിക്ക് പ്രഹരമായി. പത്ത് സീറ്റ് നേടിയ പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിപ്പൂരിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 28 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 2012ല്‍ 42 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന ബി.ജെ.പി ഇത്തവണ 21 സീറ്റുകള്‍ നേടി. പതിനൊന്ന് സീറ്റുകളാണ് മറ്റ് കക്ഷികള്‍ നേടിയിരിക്കുന്നത്. മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാണ്. 90 വോട്ടുകള്‍ നേടി നോട്ടയ്ക്കും പിന്നിലായ ഇറോം ശര്‍മ്മിളയുടെ പരാജയം ശ്രദ്ധേയമായി.

ഉത്തരാഖണ്ഡാണ് ബി.ജെ.പിക്ക് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച മറ്റൊരു സംസ്ഥാനം. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ 57 സീറ്റ് നേടി ബി.ജെ.പി അധികാരം നേടി. കോണ്‍ഗ്രസ് ഇവിടെ 11 സീറ്റില്‍ ഒതുക്കപ്പെട്ടു. മറ്റുള്ളവര്‍ രണ്ട് സീറ്റ്. മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. 77 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കിയത്. പഞ്ചാബില്‍ ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യം 18 സീറ്റിലൊതുങ്ങി.

Top