ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായേക്കും

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ബി.ജെ.പി മുഖ്യമന്ത്രിയായേക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകാനും സാധ്യത. പൊതുസ്വീകാര്യനായ വ്യക്തിയ കണ്ടെത്താന്‍ ദേശീയ നേതൃത്വം രാവിലെ മുതല്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമായത്. എന്നാല്‍ അല്‍പസമയത്തിനകം ചേരുന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമേ അന്തിമതീരുമാനമാകൂ.

Top