ലക്‌നൗ: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വം മാറി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യസാധ്യത തെളിയുന്നു. സീറ്റ് സംബന്ധിച്ച് ധാരണയാവാത്തത് മൂലം കോണ്‍ഗ്രസ് -എസ്പി സഖ്യത്തിനുള്ള സാധ്യത മങ്ങിയ അവസ്ഥയിലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങിയാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നത്.
121 സീറ്റുകള്‍ വേണമെന്ന കടുംപിടുത്തത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ 100ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയതോടെ സഖ്യസാധ്യത മങ്ങുമെന്ന നിലയില്‍ എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് ഒടുവില്‍ സഖ്യത്തിനുള്ള ധാരണയില്‍ എത്തിയത്. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രിയങ്ക ഗാന്ധിയും അഹമ്മദ് പട്ടേലുമാണ് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിനിധീകരിക്കുന്ന റായ് ബറേലി, അമേത്തി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇരുകക്ഷികളെയും പ്രതിസന്ധിയിലാക്കുന്നതെന്ന് കരുതുന്നു. ഇരുമണ്ഡലങ്ങളിലുമായി 10 മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതില്‍ ഏഴിടത്ത് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചിരുന്നു. രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.