കല്ലട ബസ്സില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം മോഷ്ടിച്ച അച്ചനും മകനും യുപിയിലെ വിഐപികള്‍,നാട്ടിലുടനീളം മുഖ്യമന്ത്രിയുമൊത്തുള്ള ഫ്‌ളക്‌സ് ബോര്‍ഡ്,യാത്ര ആഡംബരകാറുകളില്‍,പിടികൂടാന്‍ ഉത്തര്‍പ്രദേശിലെത്തിയ പോലീസ് സംഘം ശരിക്കും ഞെട്ടി.

ആലുവ: കല്ലട ബസ് യാത്രയ്ക്കിടെ സ്വര്‍ണം തട്ടിമുങ്ങിയവരെ പിടിക്കാന്‍ പ്രതികളുടെ നാട്ടില്‍ എത്തിയ പൊലീസ് ശരിക്കും ഞെട്ടി. സിനിമാക്കഥകളെ വെല്ലുന്ന കാഴ്ചകാണ് പൊലീസ് കണ്ടത്. നാടുനീളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കൊപ്പമുള്ള പ്രതികളുടെ ബഹുവര്‍ണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. എന്നാല്‍ അന്വേഷണത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളൊന്നുമല്ല, അനുഭാവികള്‍ മാത്രമാണെന്ന് വ്യക്തമായി. മുഖ്യപ്രതി പൊലീസിന്റെ മുന്നിലെത്തിയത് സമാജ് വാദി പാര്‍ട്ടിയുടെ കൊടി കെട്ടിയ സ്‌കോര്‍പ്പിയോയിലും.

പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പൊലീസിന്റെ വാഹന പരിശോധനയും മറ്റും ഉണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിനാണ് കൊടി കെട്ടിയതെന്നായിരുന്നു മൊഴി. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ വ്യാജമായി കമ്പ്യൂട്ടറില്‍ തയ്യാറാക്കിയതാണെന്നും ഇയാള്‍ പറഞ്ഞു. ടൂറിസ്റ്റ് ബസില്‍ നിന്നും അഞ്ചര കിലോ സ്വര്‍ണം കവര്‍ന്ന സംഘം ഓപ്പറേഷന്‍ നടപ്പാക്കിയതും ജീവിക്കുന്നതുമെല്ലാം സിനിമാ സ്‌റ്റൈലില്‍. ഒന്നിനും ഒരു കുറവുമില്ല. നാട്ടില്‍ അതിമാന്യന്മാരായും എസ്റ്റേറ്റ് ഉടമകളെന്നും പേരെടുത്ത് കഴിയുന്ന സംഘം വമ്പന്‍ കവര്‍ച്ചകള്‍ നടത്തുന്നത് അന്യസംസ്ഥാനങ്ങളിലാണ്. നിരവധി കവര്‍ച്ചകള്‍ നടത്തി ഏക്കര്‍ കണക്കിന് തോട്ടങ്ങളും വാഹനങ്ങളുമെല്ലാം വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിലും പിടിയിലായത് ഒരു തവണ മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലേക്കുള്ള .യാത്രയ്ക്കിടെ കല്ലട ട്രാവല്‍സിലെ യാത്രക്കാരനായ ബാംഗ്‌ളൂര്‍ സോവന്‍ ജൂവലേഴ്‌സ് ജീവനക്കാരന്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിന്റെ ബാഗില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇവ. ഉത്തര്‍പ്രദേശ് അമറോഹ ജില്ലയില്‍ ധനൗര തെഹ്‌സില്‍ സ്വദേശി ഷെമീം അന്‍സാരി (45) പതിനെട്ടുകാരനായ സ്വന്തം മകന്‍ വാസിം (18) ബന്ധുക്കളുമാണ് കേരളത്തിലെ ഈ കവര്‍ച്ച കേസിലെ പ്രതികള്‍. കവര്‍ച്ചമുതല്‍ പുറത്തുള്ളവര്‍ക്ക് പോകാതിരിക്കാനാണ് അച്ഛനെ മകനെ കൂട്ടുപിടിച്ച് മോഷണത്തിനിറങ്ങിയത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികള്‍ക്കായി അമറോഹയിലെത്തിയത്.
വീട് റെയ്ഡ് ചെയ്‌തെങ്കിലും പ്രതികള്‍ എസ്റ്റേറ്റിലാണെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് എസ്റ്റേറ്റിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് പുത്തന്‍ സ്‌കോര്‍പ്പിയോയില്‍ ഷെമീം അന്‍സാരി എത്തിയത്. പൊലീസ് ആണെന്ന് അറിഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പടത്തി. നാട്ടിലെ പ്രധാന ധനികനായ ഷെമീം കവര്‍ച്ചക്കേസില്‍ പൊലീസ് പിടിയിലായെന്നത് നാട്ടുകാരെ അല്‍ഭുതത്തിലാക്കി. ഇതോടെ മകന്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികള്‍ മുങ്ങി. ഇവരെ പിടികൂടുന്നതിനായി പൊലീസ് രണ്ട് ദിവസം കൂടി അവിടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക, കേരളം കേന്ദ്രീകരിച്ച് നടത്തുന്ന വന്‍കിട മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ജനുവരി നാലിന് പുലര്‍ച്ചെ ഏഴിന് ആലുവയിലെത്തിയ കല്ലട ട്രാവല്‍സിലെ യാത്രക്കാരനായ ബാംഗ്‌ളൂര്‍ സോവന്‍ ജൂവലേഴ്‌സ് ജീവനക്കാരന്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിന്റെ (30) ബാഗില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്. സ്വര്‍ണാഭരണ ശാലകളില്‍ വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. യാത്രക്കിടെ മഹേഷ് ഉറങ്ങിപ്പോയി. ആലുവ എത്താറായപ്പോള്‍ ഉണര്‍ന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. ഷെമീം അന്‍സാരിയാണ് ബര്‍ത്തിലെ ബാഗില്‍ നിന്നും സ്വര്‍ണമെടുത്തത്. ഇത് കൂട്ടുപ്രതികള്‍ക്ക് കൈമാറി. പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയില്‍ കവര്‍ച്ച നടക്കുമ്പോള്‍ യാത്രക്കാരല്ലാം ഉറക്കത്തിലായിരുന്നു.

ബസിലെ നാല്‍പ്പതിലേറെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരു സംശയത്തിന് പോലും ഇടനല്‍കാതെയാണ് കവര്‍ച്ച നടത്തിയതെങ്കിലും പ്രതികളെ പിടിക്കാന്‍ സഹായകമായത് ടിക്കറ്റ് ബുക്കിങ് കൗണ്ടറിലെ സി.സി ടിവി ദൃശ്യങ്ങളാണ്. ടിക്കറ്റ് എടുത്ത ഓരോരുത്തരുടെയും വിലാസം ശേഖരിച്ച് പൊലീസ് നേരില്‍ കണ്ട് മൊഴിയെടുത്തിരുന്നു. ഇക്കൂട്ടത്തില്‍ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തിട്ടും പാതിവഴിയില്‍ ഇറങ്ങിയവരുടെ വിവരവും പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തിലാണ് പിടിയിലായ ഷെമീം അന്‍സാരി ഉള്‍പ്പെടെയുള്ള സംഘമുണ്ടെന്ന് വ്യക്തമായത്. സംഘത്തിലെ മൂന്ന് പേരും മൂന്നു തവണയായെത്തിയാണ് ടിക്കറ്റ് വാങ്ങിയത്.

അതുപോലെ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചപ്പോഴും ഇവര്‍ പല സ്ഥലങ്ങളിലായി ഇറങ്ങി. ഒരാള്‍ കോയമ്പത്തൂരില്‍ ഇറങ്ങിയപ്പോള്‍ രണ്ടാമാന്‍ പാലക്കാട്ടിറങ്ങി. അടുത്തയാള്‍ തൃശൂരിലും. ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിച്ച മേല്‍വിലാസവും ഫോണ്‍ നമ്പറും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ടിക്കറ്റ് എടുക്കുന്നിടത്ത് മലയാളത്തില്‍ സംസാരിച്ച പ്രതി പൊലീസ് പിടിയിലായപ്പോള്‍ ഹിന്ദി മാത്രമേ അറിയൂ എന്നായി. സി.സി ടിവി ദൃശ്യം പൊലീസ് കാണിച്ചതോടെ പ്രതി കുറ്റസമ്മതം നടത്തി.

Top