മൊറാദാബാദ്:ശവങ്ങളേയും വെറുതെ വിടില്ല . ശ്മശാനത്തില്‍ നിന്ന് ശവശരീരങ്ങള്‍ മോഷ്ടിച്ച് ഭക്ഷണമാക്കിയിരുന്ന ഇരുപത്തിയഞ്ചുകാരന് പിടിയില്‍. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ അഖിലേഷ് എന്നയാളാണ് അറസ്റ്റിലായത്.മൃതദേഹം തീകൊളുത്തിയ ശേഷം ആള്ക്കാര് പോകുമ്പോള്‍ പാതി കത്തിയ ശരീരഭാഗങ്ങളാണ് ഇയാള്‍ ഭക്ഷണമാക്കിയത്. ശവശരീരം ഭക്ഷിച്ച് കൊണ്ടിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക