യു.പിയിലെ മഥുരക്കടുത്ത് ബർസാനയിൽ ക്ഷേത്രത്തിനകത്തുവെച്ച് 45 കാരിയായ സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. ബർസാനയിലെ ശ്രിജി ക്ഷേത്രത്തിനകത്ത് സെപ്റ്റംബർ 11ന് രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന്റെ ബാൽക്കണിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ വാച്ച്മാനും മറ്റൊരാളും ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി എസ്.പി ആദിത്യ കുമാർ ശുക്ല പറഞ്ഞു. അതേസമയം, സംഭവം നടന്നതിൻ്റെ മൂന്നാം ദിവസം താൻ പൊലീസിനെ സമീപിച്ചെന്നും കേസ് എടുക്കാൻ അവർ വിസമ്മതിച്ചെന്നും യുവതി പരാതിപ്പെട്ടു. പിന്നീട് എസ്.എസ്.പി സ്വപ്നിൽ മാംഗിയുടെ ഇടപെടലിനെ തുടർന്ന് 14ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു.
യുപിയില്‍ ക്ഷേത്രത്തിനകത്ത് സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു
Tags: up temple case