കൊല്ലം: പ്രവാസി വ്യവസായി രവിപിള്ള ചെയര്‍മാനായ ഉപാസന നഴ്‌സിങ്‌കേളേജില്‍ മാനേജ്‌മെന്റ് പീഡനത്തിനെതിരെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ മുതലാണ് പ്രധാന കവാടത്തിന് മുന്നില്‍ പഠിപ്പ് മുടക്കി സമരം ആരംഭിച്ചിരിക്കുന്നത്.
കടുത്ത ഫൈന്‍ ഈടാക്കിയും മാനസികമായി പീഡിപ്പിച്ചുമാണ് ഇവിടെ മാനേജ്‌മെന്റ് പഠിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു. നിരവധി തവണ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി ഉന്നയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പ്രവാസി വ്യവസായിയുടെ മേല്‍ നോട്ടത്തിലുള്ള സ്ഥാപനമായതിനാല്‍ മുഖ്യധാര മാധ്യമങ്ങളും പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘനകളും സരമത്തിനൊപ്പമെത്തുന്നില്ല. പരാതി പറയുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും മാനസികമായി തകര്‍ക്കാനുമാണ്.
പാമ്പാടി നെഹ്‌റുകോളെജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷണാണ് കേരളത്തിലെ സ്വാശ്രയ കേളേജിലെ മാനേജ്‌മെന്റ് പീഡനത്തിനെതിരെ കേരളത്തില്‍ വിദ്യര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഉപാസന നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികളും സമര രംഗത്തിറങ്ങിയത്. കേരളത്തിലെ സ്വാശ്രയ കേളേജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ നല്‍കിയത് എസ് എഫ് ഐ ആയിരുന്നു, എന്നാല്‍ രവിപിള്ളയുമായി സിപിഎമ്മിനുള്ള അടുപ്പം ഈ സമരത്തില്‍ നിന്നും എസ് എഫ് ഐ മാറ്റിയിരിക്കുകയാണെന്നും ആരോപണമുണ്ട്.