രാഹുൽ തന്നെ പ്രധാനമന്ത്രി !.. ഏഷ്യാനെറ്റിന്റെയും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെയും സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിൻതുണ രാഹുലിന്; ഹെറാൾഡ് സർവേയിൽ 67 ശതമാനവും, ഏഷ്യാനെറ്റ് സർവേയിൽ 53 ശതമാനവും പിൻതുണയ്ക്കുന്നത് രാഹുലിനെ. മോദിപ്രഭ മങ്ങുന്നു.. 

പൊളിറ്റിക്കൽ ഡെസ്‌ക് 
തിരുവനന്തപുരം:അടുത്ത  പ്രധാനമന്ത്രി രാഹുൽ തന്നെ! സോഷ്യൽ മീഡിയ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെയും പിൻതുണ രാഹുൽ ഗാന്ധിക്ക് .ഓട്ടുരുമിക്ക സർവേകളിലും രാഹുൽ തന്നെ ഒന്നാമൻ
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകണമെന്നന ജനമനസ് അറിയാൻ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും, ഏഷ്യാനെറ്റും അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ ഓൺലൈൻ സർവേയിൽ സാധാരണക്കാരുടെ പിൻതുണ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക്. ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ സർവേയിൽ 67 ശതമാനം പേരും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടിയപ്പോൾ, 53 ശതമാനം വായക്കാരുടെ പിൻതുണയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവേയിൽ രാഹുൽ ഗാന്ധിയ്ക്ക് കിട്ടിയത് കാർഷിക മേഖലയിലെ ഇടപെടലുകളും, റാഫേൽ ഇടപാടിലെ അഴിമതി പുറത്തു കൊണ്ടു വന്നതും, നരേന്ദ്രമോദിയ്‌ക്കെതിരെ നേരിട്ട് നിന്ന് പോരാടുന്നതുമാണ് ഇപ്പോൾ രാഹുലിനെ ജനപ്രിയനാക്കി മാറ്റിയത്.
14
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിഴൽ മാത്രമായിരുന്ന സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ ഗ്രാമീണ ജനതയുടെ മനസിലേയ്ക്ക് എത്രത്തോളം ആഴത്തിൽ പതിഞ്ഞു വെന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനു മുൻപുള്ള സർവേ ഫലങ്ങൾ നൽകുന്ന സൂചന. നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങൾ വോട്ടാക്കാ മാറ്റാൻ പ്രതിപക്ഷത്തിന് ഒരു നേതാവില്ലെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന പോരായ്മ. എന്നാൽ, ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തിൽ ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ഇടപെടാൻ കഴിയുന്ന ഒരു നേതാവാണ് രാഹുൽ ഗാന്ധി എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നത് തന്നെയാണ് ഇപ്പോൾ രാഹുലിന് ലഭിക്കുന്ന പിൻതുണയിൽ നിന്നും വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് നടത്തിയ സർവേയിൽ ഏകദേശം രണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരം  പേര് വോട്ടു ചെയ്തപ്പോൾ 53 ശതമാനവും രാഹുൽ പ്രധാനമന്ത്രി ആകണം എന്നും ഡെയിലി ഇന്ത്യൻ ഹെറാൾഡ് നടത്തിയ സർവേയിൽ ആറായിരത്തിനടുത്ത് ആളുകൾ സർവേയിൽ പങ്കെടുക്കുകയും അവരിൽ 67 ശതമാനം പേര് രാഹുൽ പ്രധാനമന്ത്രി ആകണം എന്നും അഭിപ്രായം രേഖപ്പെടുത്തി .രാജ്യത്തെ എല്ലാ മേഖലകളിൽ നിന്നും രാഹുലിന് അനൂകൂലമായ തരംഗം ഉയരുന്നുണ്ടെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും യുഡിഎഫിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നത് രാഹുൽ ഇഫക്ട് തന്നെയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ രാഹുൽ നടത്തിയ പ്രസംഗം തന്നെ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കാൻ പര്യാപ്തമായിരുന്നു. ഇത്തരത്തിൽ രാഹുൽ ജനമനസുകളിൽ കൃത്യമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. ഇത് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഹെറാൾഡും , ഏഷ്യാനെറ്റും നടത്തിയ സർവേയിൽ നിന്നും വ്യക്തമാകുന്നത്.
12
നേരത്തെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ സൈബർ വാറിയർമാർ നടത്തിയ രഹസ്യ സർവേയിലും  90 ശതമാനം യുവാക്കളുടെയും പിൻതുണ രാഹുൽ ഗാന്ധിയ്ക്ക്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും രാഹുൽ ഗാന്ധിയെയാണ് പിൻതുണയ്ക്കുന്നത്. കോൺഗ്രസിന്റെ സൈബർ വിഭാഗം രഹസ്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് 70 ശതമാനം യുവാക്കളും ആവശ്യപ്പെട്ടത്.
ജനുവരി 15 മുതൽ ഫെബ്രുവരി ഒന്ന് വരെയായിരുന്നു സോഷ്യൽ മീഡിയയിലെ രഹസ്യ ആപ്ലിക്കേഷനുകൾ വഴി കോൺഗ്രസ് സൈബർ വിഭാഗം വോട്ടെടുപ്പ് നടത്തിയത്. രാഹുൽ ഗാന്ധിയും, നരേന്ദ്രമോദിയും, യോഗി ആദിത്യനാഥുമായിരുന്നു വോട്ടെടുപ്പിൽ നേരിട്ട് മത്സരിച്ചത്. 70 ശതമാനം യുവാക്കളും രാഹുലിനെ പിൻതുണച്ചപ്പോൾ, 20 ശതമാനത്തിന്റെ മാത്രം പിൻതുണയാണ് നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. അഞ്ചു ശതമാനം യുവാക്കൾ യോഗി ആദിത്യനാഥിനെ പിൻതുണച്ചപ്പോൾ, അഞ്ചു ശതമാനം അഭിപ്രായം രേഖപ്പെടുത്താതെ വിട്ടു നിന്നു. as
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വിഭാഗങ്ങളെ പ്രായപരിധിയുടെ അടിസ്ഥാനത്തിലും, ലിംഗത്തിന്റെ അടിസ്ഥാനത്തിലും അഞ്ചായി തിരിച്ചായിരുന്നു വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് വന്ന പേര് രാഹുൽ ഗാന്ധിയുടേതായിരുന്നു. ഒരു മാസം കൊണ്ട് പത്ത് ലക്ഷത്തോളം പേരിൽ നിന്നാണ് രഹസ്യ സർവേ നടത്തിയത്. ഈ സർവേയിൽ പങ്കെടുത്ത യുവാക്കളാണ് രാഹുൽ ഗാന്ധിയെ പിൻതുണച്ചത്.
Top