തിരുവനന്തപുരം: പുതിയകാല മലയാളം സീരിയലുകളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ഉപ്പും മുളകും. ഇതിലെ നായിക വേഷം ചെയ്യുന്ന നിഷ സാരംഗും പ്രകേഷകരുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുകയാണ്. നീലുവെന്ന വീട്ടമ്മയുടെ വേഷമാണ് നിഷ അവതരിപ്പിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാമാണിത്. മറ്റ് ചാനലുകള്‍ ഈ സീരിയലിനെ തട്ടിക്കൊണ്ടു പോകാന്‍ പോലും ശ്രമിച്ചിരുന്നു.
എന്തായാലും നീലുവിനെ അവതരിപ്പിക്കുന്ന നിഷയുടെ മക്കളാണ് സീരിയലില്‍ അഭിനയിക്കുന്നതെന്ന് പോലും നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നിഷയോട് ചോദിച്ചാല്‍ അവര്‍ പറയും തനിക്ക് സ്‌ക്രീനിലും അല്ലാതെയുമായി മൊത്തം ആറുമക്കള്‍ ഉണ്ടെന്നാണ്. അത്രയ്ക്ക് മികച്ചതാണ് ഉപ്പും മുളകും ടീം കാഴ്ച്ച വെക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍. എന്തായാലും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രശസ്തയായ നിഷക്കെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചില ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു.
സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു ഈ ഗോസിപ്പുകള്‍ ഉയര്‍ന്നത്. നടി വിവാഹിതയല്ലെന്നും ലിവിങ് ടുഗതര്‍ ആയിരുന്നു എന്നും രണ്ടു മക്കള്‍ ആയപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു എന്നെല്ലാമായിരുന്നു പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് നിഷ വ്യക്തമാക്കിയത്. തന്റേത് ലിവിംഗ ടുഗെദര്‍ ജീവതമൊല്ലും അല്ലായിരുന്നു എന്നാണ് നിഷ പറയുന്നത്.
അപ്പച്ചിയുടെ മകനായിരുന്നു വരന്‍. എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് ഉറപ്പായതോടെ നിയമ പ്രകാരം വേര്‍പിരിഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു. എന്നാല്‍ തങ്ങള്‍ നിയമപരമായി വിവാഹിതരായിരുന്നില്ല എന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്കുകയായിരുന്നു. തങ്ങള്‍ ലിവിങ് റിലേഷനായിരുന്നു എന്നുമൊക്കെയായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.- നിഷ പറയുന്നു.
ജീവിതത്തില്‍ ഒരുപാഠ് കഠിനമായ വഴികള്‍ താണ്ടിയാണ് കരുപ്പിടിപ്പിച്ചതെന്നാണ് നിഷ പറയുന്നത്. സീരിയലില്‍ സജീവമാകും മുമ്പ് കുടമ്പുളിയും തേയിലയും വിറ്റും പ്രമുഖ ബ്രാന്റിന്റെ കുക്കുംഗ് ഉപകരണങ്ങള്‍ വിറ്റും കൂടാതെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് നിഷ. ഉപ്പും മുളകും എന്ന സീരിയലിനു മുമ്പ് മൈബോസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹപ്രവര്‍ത്തകയായും പോത്തന്‍ വാവ എന്ന ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്.