‘ഉപ്പും മുളകും’ വിവാദത്തില്‍ നിഷാ സാരംഗുമായി ചര്‍ച്ച നടത്തി: മറുപടിയുമായി ചാനല്‍

കൊച്ചി: സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ നിഷ സാരംഗ് പരിപാടിയില്‍ തന്നെ തുടരുമെന്ന് ഫ്‌ലവേഴ്‌സ് ചാനല്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ചാനലിന്റെ വിശദീകരണം. നിഷ സാരംഗ് നീലുവായി ഉപ്പും മുളകില്‍ തുടരുമെന്നും മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ലെന്നും ചാനല്‍ അറിയിച്ചു. പ്രശസ്ത ചലച്ചിത്ര ടിവി താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറുനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും.

നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ സംവിധായകനെ മാറ്റാതെ താന്‍ ഇനി പരിപാടിയില്‍ തുടരില്ല എന്നായിരുന്നു നടിയുടെ നിലപാട്. ചാനല്‍ ഇതിനെ കുറിച്ച് വിശദീകരിച്ചിട്ടില്ല. സംവിധായകനെതിരായ ആരോപണങ്ങളിലും ചാനല്‍ മൗനം പാലിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സീരിയല്‍ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. സീരിയലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി താന്‍ സീരിയലില്‍ അഭിനയിക്കില്ലെന്നുമായിരുന്നു നിഷ പറഞ്ഞത്.

നിഷയുടെ ആരോപണങ്ങള്‍ക്കുപിന്നാലെ വിഷയത്തില്‍ അമ്മ, ആത്മ സംഘടനയും ഫ്ളവേഴ്‌സ് ചാനലും ഇടപെട്ടു. അമ്മ, ആത്മ സംഘടനയില്‍നിന്നും പലരും വിളിച്ചുവെന്നും എല്ലാവരും മികച്ച പിന്തുണയാണെന്നും നിഷ പറഞ്ഞു. ചാനല്‍ അധികൃതരും വിഷയത്തില്‍ ഇടപെട്ടുവെന്നും നിഷ പറഞ്ഞു.

ഫ്ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെളളിവരെ രാത്രി എട്ടു മണിയ്ക്കാണ് ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യുന്നത്. ഇതില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അതരിപ്പിക്കുന്നത്. ഏറെ ജനപ്രിയ പരമ്പരയാണിത്.

Top