ഉറി ആക്രമണം: സൈനിക രഹസ്യങ്ങൾ ചോർന്നു; സൈന്യത്തിലെ ഉന്നതൻ സംശയ നിഴലിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷിയ്ക്കു നേരെ വെല്ലുവിളി ഉയർത്തിയ ഉറി ആക്രമണത്തിനു ഭീകരർക്കു സൈന്യത്തിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിരുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഉറിയിലെ സൈനിക കേന്ദ്രത്തിന്റെ രേഖകൾ അടങ്ങുന്ന മാപ്പ് പിടിയിലായ ഭീകരരുടെ പക്കൽ നിന്നു കണ്ടെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൈന്യത്തിനുള്ളിൽ നിന്നു തന്നെ ഭീകരർക്കു സഹായം ലഭിച്ചിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഉറിയിൽ 19 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളായിരുന്നു. ഇതിനു തിരിച്ചടിയായ സൈന്യത്തിന്റെ കമാൻഡോ സംഘം പാക്ക് അതിർത്തി കടന്ന്, പാക്ക് അധീന കാശ്മീരിലെത്തി ഇവിടുത്ത ഭീകര ക്യാംപ് ആക്രമിച്ചു 38 തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു. എന്നാൽ, സൈന്യത്തിന്റെ ഈ ആവേശത്തിന്മേൽ ആശങ്ക പടർത്തുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ഉന്നതനായ സൈനിക മേധാവി തന്നെ പാക്കിസ്ഥാന്റെയും, ഭീകരരുടെയും ഒത്താശയ്ക്കു കൂട്ടു നിന്നു എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്.
ഉന്നത സൈനികമേധാവികളുടെയും, ഉദ്യോഗസ്ഥരുടെയും പക്കൽ മാത്രമുള്ള അത്യാധുകനിക രേഖാചിത്രങ്ങളോടു കൂടിയ മാപ്പാണ് ഉറിയിൽ ആക്രമണം നടത്തിയ സൈനികരുടെ ബാഗിനുള്ളിൽ നിന്നു ലഭിച്ചത്. ഇത് രാജ്്യത്തിനു കനത സുരക്ഷീ ഭീഷണി ഉയർത്തുന്നതാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും ശക്തമായ സൈനിക മേഖലയിൽ തന്നെ ആക്രമണം നടത്താൻ ഇവരെ സഹായിച്ചത് ഇത്തരത്തിൽ അകത്തു നിന്നു ലഭിച്ച സഹായം തന്നെയാണെന്നാണ് സൂചന. ഇതേ തുടർന്നു നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഉന്നത സൈനിക മേധാവികളുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിനോടകം തന്നെ സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുളളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൈനിക രഹസ്യങ്ങൾ ചോർന്നതിനെ ആശങ്കകളോടെയാണ് ഇപ്പോൾ രാ്ജ്യം നോക്കികാണുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top