ഉള്‍വശി റൗടേല, കരണ്‍ വാഹി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേറ്റ് സ്റ്റോറി 4 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങി ഹേസ് സ്റ്റോറി2, ഹേസ് സ്റ്റോറി3 എന്നി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിലുള്ള പോലെ തന്നെ ചിത്രവും വ്യത്യസ്തമാണെന്നാണ് സൂചിപ്പിക്കുന്നത്. രണ്ടു സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ മോഹിക്കുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്. പ്രണയവും പ്രതികാരവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ആഷിക് ബനായേ ആപ്‌നേ എന്ന ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ടി സീരിസ് ഫിലിംസ് ബുഷണ്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം വിശാല്‍ പാണ്ഡ്യ ആണ് സംവിധാനം ചെയ്യുന്നത്.
ഉള്‍വശിയുടെ ചൂടന്‍രംഗങ്ങള്‍ സണ്ണിയെ വെല്ലും; ഹേറ്റ് സ്റ്റോറി 4 ന്റെ ട്രെയിലര്‍ എത്തി
Tags: hot song