ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നു; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ അമേരിക്കയും ഞെട്ടുന്നു; ഹിലാരി ക്യാംപുകള്‍ തകര്‍ന്നടിയുന്നു

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളിലും ട്രംപ് വന്‍ മുന്നേറ്റം നടത്തി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കില്‍ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ട്രംപ് തന്നെയാണ് ഹിലരിയേക്കാള്‍ മുന്നില്‍ നില്‍കുന്നത്. 50 യു.എസ്. സംസ്ഥാനങ്ങളിലെ ഏതാനും സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് 232 ഇലക്ട്രല്‍ വോട്ടുകള്‍ നേടി. 209 വോട്ട് മാത്രമേ ഹിലരി ക്ലിന്റനുള്ളൂ. 270 ഇലക്ട്രല്‍ വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യം. അതുകൊണ്ട് ട്രംപിന് ഇന് വേണ്ടത് വെറും 32 വോട്ടുകള്‍ മാത്രമാണ്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നത് ഹിലരിയാണെങ്കില്‍ ഡൊണാള്‍ഡ് ട്രംപാണ് പിന്നാലെ മുന്നേറുന്നത്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന് മുന്നേറ്റം. എട്ട് സംസ്ഥാനങ്ങളില്‍ ഹിലറി വിജയം ഉറപ്പിച്ചു. ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവ ഹിലറി പിടിച്ചു. ഇഞ്ചോടിഞ്ച് മത്സരമെന്ന പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.trumb-3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി. കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയം നേടിയത്. വെര്‍മണ്ട് സംസ്ഥാനം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റനൊപ്പം നിന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്കാണ് ട്രംപ് ചില സംസ്ഥാനങ്ങളില്‍ വിജയം നേടുന്നത്. ഫ്ലോറിഡയില്‍ ലീഡ് ചെയ്യുന്നതും ട്രംപാണ് ന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും (വാഷിങ്ടന്‍ ഡിസി) വോട്ടെടുപ്പു പൂര്‍ത്തിയായ ഉടനെതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. 50 സംസ്ഥാനങ്ങളിലെ 538 ഇലക്ടര്‍മാരാണ് ജയം തീരുമാനിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്നവര്‍ വിജയിക്കും.
ട്രംപ് മുന്നേറുന്ന സംസ്ഥാനങ്ങള്‍: ( 8 ) കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസിപ്പി, ഒക്ലഹോമ, അലബാമ, സൗത്ത് കരോലിന,us-2

ഹില്ലരി ( 8 ) വെര്‍മോണ്ട്, ഇല്ലിനോയ്, മസാച്യുസെറ്റ്സ്, റാഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, മേരിലാന്‍ഡ്, ന്യൂജഴ്സി.
ഉച്ചയോടെ അന്തിമഫലം പുറത്തുവരും. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യു.എസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.us-1

Top