ലൈംഗീക പീഡന കേസില്‍ പെട്ട അഴിക്കുള്ളിലായാലും വൈദീകര്‍ക്ക് സംരക്ഷണമൊരുക്കാനാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ സഭ ശ്രമിക്കുന്നത്. എന്നാല്‍ വാഷിംഗ്ടണില്‍ ലൈംഗീക ആരോപണങ്ങള്‍ നേരിട്ട റോമന്‍ കത്തോലിക്കാ വൈദികന്റെ പുരോഹിക പട്ടം എടുത്തുകളഞ്ഞു, തിയോഡര്‍ മക്കരിക്കിന്റെ വൈദീക പട്ടമാണ് ലൈംഗീകാരോപണങ്ങളുടെ പേരില്‍ പോപ്പ് പുറത്താക്കിയത്.
അഞ്ച് ദശാബ്ദം മുമ്പ് ഒരു കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്തതാണ് ഇപ്പോള്‍ ആത്യന്തിക നടപടിയിലേക്ക് നയിച്ചത്.കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്ന 88 കാരനായ മക്കരിക്ക് ആരോപിക്കപ്പെടുന്ന പീഡനത്തെ കുറിച്ച് ഓര്‍മയില്ലെന്നാണ് പ്രതികരിച്ചത്. 2001 മുതല്‍ 2006 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ ആര്‍ച്ച് ബിഷപ്പായിരുന്നു മക്കരിക്ക്. കര്‍ദിനാള്‍ സഭയില്‍നിന്ന് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞ ശേഷം കന്‍സാസിലെ മഠത്തില്‍ ഏകാന്ത വാസത്തിലാണ് അദ്ദേഹം. 1927 നുശേഷം കര്‍ദിനാള്‍ പദവയില്‍നിന്ന് രാജിവെച്ച ആദ്യ വ്യക്തമാണ് മക്കരിക്ക്.
കുട്ടികളുടെ ചൂഷണം എങ്ങനെ തടയാമെന്നതിനെ കുറിച്ച് വത്തിക്കാനില്‍ പ്രത്യേക സമ്മേളനം നടക്കാനിരിക്കെയാണ് മക്കരിക്കിനെ വൈദികരില്‍നിന്ന് പുറത്താക്കിയിരിക്കുന്നത്. പോയ ദശാബ്ദങ്ങളില്‍ നൂറുകണക്കിന് കുട്ടികളെ ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളാണ് പുരോഹിതര്‍ നേരിടുന്നത്.
അപ്പീലുകള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മക്കരിക്കിനെ പുരോഹിത പദവിയില്‍നിന്ന് പോപ്പ് പുറത്താക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.1970 കളില്‍ ന്യൂയോര്‍ക്കില്‍ പുരോഹിതനായിരിക്കെ കൗമാരക്കാരനെ ചൂഷണം ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ മുഖ്യ ആരോപണം. നിലവില്‍ ന്യൂയോര്‍ക്കില്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ തിമോത്തി ഡോളനാണ് ആരോപണം പരസ്യമാക്കിയത്.