ട്രംപിന്റെ ഉത്തരവിന് തിരിച്ചടി…വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് നടപടി യു എസ് ഫെഡറല്‍ കോടതി താല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഏഴ് ഇസ്‍ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ നിഷേധിച്ച നടപടിയാണ് ഫെഡറല്‍ ജഡ്ജ് ഭാഗികമായി സ്റ്റേ നല്‍കിയത്. രണ്ട് ഇറാഖി അഭയാര്‍ത്ഥികള്‍ക്കുവേണ്ടി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഫെഡറല്‍ കോടതിയുടെ ഈ ഉത്തരവ്.നിലവില്‍ വിസയുമായി യുഎസില്‍ എത്തിയവര്‍ക്ക് രാജ്യത്തു തന്നെ തുടരാമെന്നു ഫെഡറല്‍ കോടതി വിധിച്ചു.

ബ്രൂക്ക്ലിന്‍ ഫെഡറല്‍ ജഡ്ജ് ആണ് ഉത്തരവിനു ഭാഗികമായ സ്റ്റേ ഏര്‍പ്പെടുത്തിയത്. അഭയാര്‍ഥികളായി അംഗീകരിച്ചവര്‍ക്കും സാധുവായ വിസയുള്ളവര്‍ക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഇന്നലെ ട്രംപിന്റെ ഉത്തരവ് ഇറങ്ങിയ ശേഷം യെമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ വിലക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേതുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.കോടതി ഉത്തരവിനെ ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്.സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വിസ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഇസ്ലാമിക് ഭീകരര്‍ അമേരിക്കയില്‍ എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം.ഭീകരതയെ നേരിടാനുള്ള ചില രാജ്യങ്ങള്‍ക്കാണ് വീസാവിലക്കെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്.

യുഎസ് അഭയാര്‍ഥി പ്രവേശന പദ്ധതിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഐക്യരാഷ്ട്ര സഭയും ഫേസ്‌ബുക്ക്, ഗൂഗിള്‍ സ്ഥാപന മേധാവികളും അടക്കും ട്രംപിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ട്രംപിന്റെ ഈ നിരോധനം നിലവിൽ വന്നതോടെ എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ വൻതോതിലുള്ള പ്രതിഷേധവും ഉയർന്നു. അതേസമയം, ഫെഡറൽ കോടതിയുടെ ഈ പുതിയ ഉത്തരവ് വന്നതോടെ ഇതുവരെ രാജ്യത്ത് എത്തിയവർക്ക് അവിടെ തുടരാൻ സാധിക്കും.അതിനിടെയാണ് കോടതി ഉത്തരവ്.ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പ്രസ്താവിച്ചു.

Top