പെന്‍സില്‍വാനിയ:ചലിക്കാത്ത കൈയ്ക്ക് പിന്നില്‍ എപ്പോഴും തയ്യാറായി തോക്കുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ബോഡിഗാര്‍ഡ് . അമേരിന്‍ പ്രസിഡന്റിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാവലയമൊരുക്കി കൂടെത്തന്നെ നടക്കുകയാണ് ബോഡിഗാര്‍ഡുകള്‍. ഇതിനായി കൃത്രിമ കൈയും അതിന് പിന്നില്‍ എപ്പോഴും തയ്യാറായി തോക്കുമുണ്ട്. കാഴ്ചക്കാരെ കളിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കൃത്രിമ കൈ സജ്ജമാക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പെന്‍സില്‍വാനിയയിലെ നഗര വിഥികളിലൂടെ നടന്ന ട്രംപിനും ഭാര്യ മെലാനിയയ്ക്കും മകന്‍ ബാരോണിനുമൊപ്പം കൃത്രിമ കൈ ഘടിപ്പിച്ച ഒരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നു. ഏറെ ദൂരം പിന്നിടുമ്പോഴും ഇയാളുടെ ഒരു കൈ മാത്രം ചലിക്കുന്നില്ല. ഇടത് കൈ കൊണ്ട് കൃത്രിമമായി ഘടിപ്പിച്ച വലതു കൈ എപ്പോഴും താങ്ങിപ്പിടിച്ചിരിക്കുന്നതായും കാണാം. ഇതിന് പിന്നില്‍ തോക്ക് ഒളിപ്പിച്ചിരിക്കുകയാണെന്നു തന്നെയാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിടുന്നു.
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമാകെ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ട്രംപിനെതിരെ വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ട്രംപ് സ്വീകരിച്ച ആദ്യ നടപടി ഒബാമ സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ അവസാനിപ്പിക്കുകയായിരുന്നു. 20 മില്ല്യണ്‍ ജനങ്ങളെ ഉള്‍ക്കൊള്ളിച്ച ബൃഹത്തായ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഇത്. സര്‍ക്കാരിന് നേട്ടമില്ലാത്തതായി തേന്നുന്ന പദ്ധതികളില്‍ പലതും വേണ്ടെന്ന് വെയ്ക്കുമെന്ന് ട്രംപ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ ഈ നിപലാടുകള്‍ക്കെതിരെയാണ് ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചത്.