പ്രവചനങ്ങള്‍ പൊളിച്ച് ഡൊണാള്‍ഡ് ട്രംപിന് അട്ടിമറി വിജയം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മാധ്യമങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും പ്രവചനങ്ങലും അട്ടിമറിച്ച് ഹിലാരി ക്ലിറ്റന്റെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ആദ്യത്തെ യുഎസ് വനിതാ പ്രസിഡന്റ് ആകുമെന്ന് കരുതിയിടത്താണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ട്രംപ് വിജയക്കൊടു നാട്ടിയത്. വിജയത്തിന് ആവശ്യമായ ഇലക്ട്രല്‍ വോട്ടുകള്‍ക്ക് അരികെയാണ് ട്രംപ് ഉള്ളത്. ആറ് ഇലക്ട്രല്‍ വോട്ട് മാത്രം നേടിയാല്‍ ട്രംപ് ലോകപൊലീസിന്റെ അമരക്കാരനാകും. 264 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ഹിലരിയുടെ പക്കല്‍ 217 വോട്ടാണുള്ളത്. ഇതോടെ ബറാക്ക് ഒബാമയുടെ പകരക്കാനായി വിവാദങ്ങളുടെ തോഴനും വ്യവസായി കൂടിയുമായി ട്രംപ് എത്തുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്.

വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തത്. ഒരു ഘട്ടത്തില്‍ ഹിലരി ക്ലിന്റണ്‍ മുന്നേറിയപ്പോല്‍ പിന്നീട് ഡെമോക്രാറ്റിക് കേന്ദ്രങ്ങളില്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും ഹിലരി പിന്നോട്ടു പോയി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കില്‍ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ട്രംപ് ഹിലരിയെ അട്ടിമറിക്ക് മുന്നേറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലായിരുന്നു അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഹിലരിയിലാണ് എല്ലാവരും പ്രതീക്ഷ വച്ചതും എന്നാല്‍, ഈ കണക്കു കൂട്ടലുകളെല്ലാം വെറുതേയായി. ട്രംപ് തന്നെ വിജയക്കൊടി പാറിച്ചു.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സംസ്ഥാനമായ അര്‍കന്‍സ ട്രംപ് നേടി. ഫ്ലോറിഡ, ടെക്സസ്, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ വിജയമാണ് ട്രംപിനു കരുത്തായത്. ഒഹായോ, ഇന്ത്യാന, ടെനിസി എന്നിവിടങ്ങളിലും മികച്ച വിജയമാണ് ട്രംപ് നേടിയത്. അതേസമയം, അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി 48, ഡമോക്രാറ്റ് പാര്‍ട്ടി 45. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനില്‍നിന്നാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ പ്രമീള ജയിച്ചത്.
ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍
ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്ത്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ
ഹിലറി വിജയിച്ച സംസ്ഥാനങ്ങള്‍

trum-viii

ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.
ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യു.എസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.

Top