പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്; ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം

വാഷിങ്ടണ്‍: ഭീകരേ കേന്ദ്രങ്ങള്‍ക്കെതിരായി പാകിസ്താന്‍ നടപടി സ്വീകരിക്കണമെന്ന് അമേരക്കയുടെ മുന്നറിയിപ്പ്. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്താന്റെ മണ്ണില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കാന്‍ പാക് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ അറിയിച്ചു. ഇതേസമയം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരെ അറിയിച്ചതായും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈനിക നടപടികള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.

Top