ഫേസ് ബുക്കിലൂടെയുളള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ അമേരിക്കകാരിക്ക് ഗുജറാത്തിലെ യുവാവ് ഭര്‍ത്താവായി. ആദ്യമാദ്യം ഓണ്‍ലൈന്‍ ചാറ്റിംഗ് പിന്നീട് വീഡിയോ ചാറ്റിംഗ്..41 കാരിയായ അമേരിക്കന്‍ വനിത ടേമിലിയും 23 കാരന്‍ അഹമ്മദാബാദ് സ്വദേശി ഹിതേഷും ഇക്കഴിഞ്ഞയാഴ്ച്ച അഹമ്മദാബാദിലെ ചോട്ടിലാ ക്ഷേത്രത്തില്‍വച്ചു വിവാഹിതരായി.
ഹിതേഷിനു ഇംഗ്ലീഷ് നന്നായി വശമില്ല. അയാളുടെ തട്ടീം മുട്ടീമുള്ള ഇംഗ്ലീഷ് ഭാഷയും അതിന്റെ ആശയവും ടേമിലി നന്നായി മനസ്സിലാക്കിയിരുന്നു.പ്രണയത്തിനു ഭാഷാപ്രാവീണ്യം ആവശ്യമില്ലെന്നതിനു തെളിവാണ് ഈ പ്രണയം. ടേമിലി മുന്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഒഴിഞ്ഞു.
ഹിതേഷിന്റേതു ഒരു ദരിദ്രകുടുംബമാണ്.തന്റെ ഇല്ലായ്മകള്‍ ഒന്നും ഹിതേഷ് തന്നോട് മറച്ചുവയ്ക്കാതെ തുറന്നു പറഞ്ഞതാണ് തന്നെ ഹിതേഷിലേക്ക് കൂടുതലടുപ്പിച്ചതെന്ന് ടേമിലി പറഞ്ഞു..അടുത്തമാസം അമേരിക്കയ്ക്ക് പോകുന്ന ഇരുവരും 6 മാസം കഴിഞ്ഞു തിരികെ വന്നശേഷം അഹമ്മദാബാദില്‍ സ്ഥിരതാമാസമാക്കാനാണ് പരിപാടി.