ന്യുയോര്‍ക്ക്: സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് സോഷ്യല്‍മീഡിയയില്‍ ലൈവായി പ്രദര്‍ശിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയതു. അമേരിക്കയിലെ ഒഹയോവിലാണ് സംഭവം. മറീന അലക്സ് വീന ലോനിന എന്ന പതിനെട്ടുകാരിയാണ് അറസ്റ്റിലായത്.
ലോനിനയുടെ സുഹൃത്ത് റെയ്മണ്ട് ബോയ്ഡ് ഗേറ്റ്സ് ആണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പതിനേഴുകാരിയെ ബലാത്സംഗം ചെയ്തത്. ലോനിന ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഷ്യല്‍ മീഡിയയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പെരിസ്കോപ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
സുഹൃത്തിന്റെ നഗ്ന ദൃശ്യങ്ങള്‍ ലോനിന മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ആപ്പില്‍ ഈ ദൃശ്യങ്ങള്‍ കണ്ട ലോനിനയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ലോലിനയെയും റെയ്മണ്ടിനെയും അറസ്റ്റ് ചെയ്തു. ലോലിനയ്ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം പോലീസ് കേസെടുത്തു.