
തിരുവനന്തപുരം: വിസ നല്‍കാമെന്നു പറഞ്ഞ് ആള്‍ക്കാരില്‍ നിന്നും പണം വാങ്ങി തട്ടിപ്പു നടത്തിയ കേസില്‍ ഇടനിലക്കാരിയെ അറസ്റ്റ് ചെയ്തു. മണികണ്‌ഠേശ്വരം സ്വദേശി ലില്‌ളി അലോഷ്യസ്(55) ആണ് അറസ്റ്റിലായത്. വിസാ തട്ടിപ്പു കേസില്‍ പ്രധാന പ്രതിയായ മങ്കാട്ടുകടവ് സ്വദേശി സുനില്‍കുമാര്‍(41) ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു. ആള്‍ക്കാരില്‍ നിന്നും ലകഷക്കണക്കിനു രൂപയാണ് ഇരുവരും ചേര്‍ന്നു തട്ടിയത്. കാനഡയിലേക്കും അമേരിക്കയിലേക്കും വിസ നല്‍കാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ പണം നല്‍കി ഏറെ മാസമായിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടപാടുകാര്‍ നേരിട്ടെത്തി സുനില്‍കുമാറിനോട് പണം ആവശ്യപെ്പടുകയായിരുന്നു.
സുനില്‍കുമാര്‍ പണം വാങ്ങാന്‍ പോകുമ്പോഴെല്‌ളാം വിശ്വാസ്യത വരുത്താനായിട്ടാണ് ലില്‌ളി അലോഷ്യസിനെയും കൂടെ കൂട്ടിയത്. ഇവരെ സാകഷിനിര്‍ത്തിയാണ് എല്‌ളാവരില്‍ നിന്നും പണം വാങ്ങിയത്.
തുടര്‍ന്ന് ഇടപാടുകാരുമായി സുനില്‍കുമാറാണ് ബന്ധപെ്പട്ടിരുന്നത്. വിസ ഉടന്‍തന്നെ കിട്ടുമെന്നും അതിനാല്‍ എല്‌ളാവരും പേടിക്കേണ്ടതിലെ്‌ളന്നും പറഞ്ഞ് ഇടപാടുകാരെ ആശ്വസിപ്പിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ ചിലര്‍ സുനിലുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്ത് എത്തണമെന്നും പണം തിരികെ നല്‍കാമെന്നും അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇടപാടുകാര്‍ എത്തിയെങ്കിലും പണം ലഭിച്ചില്‌ള. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയപേ്പാഴേക്കും സുനില്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ മരണവിവരമറിഞ്ഞാണ് ലില്‌ളി അലോഷ്യസ് സ്ഥലത്തെത്തിയത്. ഇന്‍ക്വസ്റ്റ് തയാറാക്കുകയായിരുന്ന പൊലീസിനോട് ഈ സ്ത്രീയും തങ്ങളില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ലില്‌ളിയെ കസ്റ്റഡിയിലെടുത്തത്.
സുനില്‍കുമാറിന്റെ മൃതദേഹം മെഡിക്കല്‍കോളെജ് മോര്‍ച്ചറിയിലേക്കു മാറ്റിയ ശേഷം പൂജപ്പുര എസ്‌ഐയും സംഘവും ലില്‌ളിയെ ചോദ്യം ചെയ്തപേ്പാഴാണ് തട്ടിപ്പ് പുറത്തുവന്നത്. സുനില്‍കുമാറാണ് പ്രധാനമായും ഇടപാടുകള്‍ നടത്തിയിരുന്നതെന്നും തന്നെയും കൂടെ കൊണ്ടുപോയിരുന്നതായും ലില്‌ളി പൊലീസിനോടു മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലില്‌ളിയെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച ഇവര്‍ മകളുടെയും മരുമകുനോടുമൊപ്പം മണികണ്‌ഠേശ്വരത്തായിരുന്നു താമസം. ഒരു മകന്‍ ബാംഗ്‌ളൂരിലാണ് താമസം.
ഇടപാടുകാരില്‍ നിന്നും വാങ്ങുന്ന പണത്തിന്റെ ഒരു വിഹിതം ലില്‌ളി അലോഷ്യസിന് സുനില്‍കുമാര്‍ കൊടുത്തിരുന്നു. ഇതാണ് വീണ്ടും വീണ്ടും പണം വാങ്ങാന്‍ താനും കൂടെ പോയിരുന്നതെന്ന് ലില്‌ളി പറഞ്ഞു. ഇവര്‍ അറസ്റ്റിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.ലില്‌ളിയെ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൂജപ്പുര എസ്‌ഐ അറിയിച്ചു.