ന്യൂ ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന ശരിക്കും ഏറ്റമട്ടാണ്. പാക്കിസ്ഥാന്‍ ഹഫീസ് സയീദ്‌ന്‍റെ ജമാ അത്ത് ഉദ്ദവയടക്കം 71 ഭീകര സംഘടനകളെകരിമ്പട്ടികയില്‍പെടുത്തി വിജ്ഞാപനമിറക്കി. 2008 ലെ മുംബൈ ഭീകരാക്രമണക്കെസിലെ മുഖ്യ സൂത്രധാരനായ സയീദ്‌നെതിരെ നടപടി എടുക്കണം എന്നും അയാളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്നും നിരവധി തവണ അമേരിക്ക പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഇയാള്‍ക്കെതിരെ ഒരു കടുത്ത നടപടിക്കു ഒരുങ്ങുന്നത് . പാകിസ്താന്‍ സയീദ്‌നെ എക്കാലവും സംരക്ഷിച്ചു പോരുന്നു എന്ന് ഇന്ത്യക്കും മതിയായ എതിര്‍പ്പുണ്ട്.
255 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായം നിര്‍ത്തലാക്കും എന്ന ട്രംപിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആണ് പാക്കിസ്ഥാന്‍ നടപടി എടുത്തത്. ഇത്രയും തുക ചെലവഴിക്കുന്ന അമേരിക്കക്ക് വേണ്ടി പാക്കിസ്ഥാന്‍ ഒന്നും ചെയ്തിട്ടില്ല എന്നും ചതിയും വഞ്ചനയും പാക്കിസ്ഥാന്റെ മുഖമുദ്രയാണ് എന്നും ട്രംപ് തുറന്നടിച്ചിരുന്നു. ചെലവാക്കിയ കാശിന്റെ അണ പൈസ കണക്ക് കാണിക്കാം എന്ന് പറഞ്ഞ് ആദ്യം അമേരിക്കയെ എതിര്‍ത്ത് പാകിസ്താന്‍ രംഗത്ത് വന്നെങ്കിലും പിന്നീട് മയപ്പെടുകയയിരുന്നു. പാകിസ്താന്‍ തീവ്രവാദികളുടെ പറുദീസയായി മാറിയെന്നും എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആ രാജ്യം കൂട്ട് നില്‍ക്കുന്നു എന്നും അമേരിക്ക പറഞ്ഞു. അമേരികയുടെ ഈ നിലപാടിനോട് ഇന്ത്യയും യോജിപ്പ് പ്രകടിപ്പിച്ചു. പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി സയീദ് നൊപ്പം വേദി പങ്കിടുകയും ഇന്ത്യ വിരുദ്ധ പ്രസംഗം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 15 വര്‍ഷത്തോളം അമേരികന്‍ സഹായം കൈപ്പറ്റിയിട്ട് ആ രാജ്യം ഭീകരവാദം തടയാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്നും അമേരിക്ക ഭീകരവാദം തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ പാക്കിസ്ഥാന്‍ അഭയം നല്‍കി സംരക്ഷിച്ചു എന്നും ട്രംപ് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ജെയുഡി,എഫ്ഐഎഫ് അടക്കം 70 ഓളം സംഘടനകളെ ഇന്ന് പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കി. നേരത്തെ തന്നെ സയീദ്‌ന്‍റെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിനും പാക്കിസ്ഥാന്‍ നടപടി ആരംഭിച്ചിരുന്നു.
സാമ്പത്തികമായോ അല്ലാതെയോ കരിമ്പട്ടികയില്‍ പെടുത്തിയ ഈ സംഘടനകളുമായി സഹായിക്കുകയോ സഹകരിക്കുകയോ ചെയ്‌താല്‍ കര്‍ശന പടപടികള്‍ സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പാക്കിസ്ഥാന്‍ ടുഡേ പട്ര്ഹം റിപ്പോര്‍ട്ട് ചെയ്യുന്നു. സേവനവുമായി മുന്നിലെത്തുന്ന സംഘടനകള്‍ക്കും സംശയം തോന്നിയാല്‍ സഹായമൊന്നും ചെയ്യരുത് എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.1717 എന്നാ അടിയന്തിര സഹായ നമ്പരില്‍ വിളിച്ചു വിവരം നല്‍കാനും നിര്‍ദേശമുണ്ട്.
ലഭിച്ചിരുന്ന ഭീമമായ ധനസഹായം ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് പാക്കിസ്ഥാനെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. അതാണ് ആദ്യം അമേരിക്കയെ എതിര്‍ത്ത് രംഗത്ത് വന്ന് എങ്കിലും പിന്നീട് സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടു കര്‍ശന നടപടികള്‍ ഭീകര സംഘടനകള്‍ക്കെതിരെ കൈക്കൊണ്ടത് എന്ന് വേണം കരുതാല്‍.
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും തള്ളി കഴിഞ്ഞയാഴ്ച മിലി മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ ലാഹോര്‍ ഓഫീസില്‍ സയീദ് സന്ദര്‍ശനം നടത്തുകയും അവിടെ പ്രസംഗിക്കുകയും ചെയ്തിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് സയീദ് നേരത്തെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. സയീദ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നാല്‍ അത് പാക്കിസ്ഥാന്റെ നാശത്തിനു വഴിവയ്ക്കുമെന്ന് ദി ഡോണ്‍ പത്രം മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു.