കോണ്ടത്തിലുള്ള ബീജം കാമുകി മോഷ്ടിച്ചതായി കാമുകന്റെ പരാതി; ബിജമോഷണ പരാതിയില്‍ ഞെട്ടി അമേരിക്ക

പലതരത്തിലുള്ള മോഷണങ്ങളെ കുറിച്ചും ലോകം കേട്ടിട്ടുണ്ടെങ്കിലും കാമുകന്റെ ബീജം മോഷ്ടിക്കുന്ന കാമുകിയെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു യുവാവ് സോഷ്യല്‍ മീഡിയയിലെത്തിയത് തന്റെ ബീജമോഷണക്കഥയുമായായിരുന്നു. സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ അമേരിക്കയിലെ തിളച്ചുമറിയുന്ന വിഷയമായി മാറിയിരിക്കുകയാണ് ബീജ മോഷണം.

സെക്‌സിന് ശേഷം താന്‍ ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോള്‍ തങ്ങള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറയിലുണ്ടായിരുന്ന തന്റെ ബീജം കാമുകി അവളുടെ യോനിയിലേക്ക് ഒഴിക്കുന്നതാണ് താന്‍ കണ്ടതെന്നാണ് യുവാവ് ആരോപിക്കുന്നത്. താനറിയാതെ തന്നില്‍ നിന്നും ഗര്‍ഭം ധരിക്കാനാണ് കാമുകി ഇതിലൂടെ ഗൂഢ പദ്ധതിയിട്ടിരിക്കുന്നതെന്നും ഈ ചെറുപ്പക്കാരന്‍ ആരോപിക്കുന്നു. യുവതി ചെയ്തത് നിയമപരമായ പ്രവൃത്തിയാണോ എന്നാണ് റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് പരിഭ്രാന്തിയോടെ ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ വളരെ ആശങ്കപ്പെടുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധാര്‍മികപരമായി യുവതി ചെയ്തിരിക്കുന്നത് തെറ്റാണെങ്കിലും അമേരിക്കയിലെ നിയമമനുസരിച്ച് യുവതിയെ ശിക്ഷിക്കാന്‍ സാധിക്കില്ല. ലൈംഗിക ബന്ധത്തിനിടെ മനഃപൂര്‍വമല്ലെങ്കില്‍ പോലും ബീജം യോനിയിലേക്ക് എത്തുന്നതിനെ ഒരു ‘ഗിഫ്റ്റ്’ ആയിട്ടാണ് യുഎസിലെ നിയമ സംവിധാനം പരിഗണിക്കുന്നത്. ഇതിന് സമാനമായ നിരവധി കേസുകള്‍ യുഎസിലെ കോടതികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും മോഷണമായി പരിഗണിച്ചിട്ടില്ല. ഇത്തരമൊരു കേസില്‍ ഓറല്‍ സെക്‌സിന് ശേഷം യുവതി ബീജം വായില്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിനെ ബീജമോഷണമായി കരുതി യുവതിയെ ശിക്ഷിച്ചിരുന്നില്ല.

ഏറ്റവും പുതിയ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ യുവാവ് റെഡിറ്റില്‍ ഇട്ട പോസ്റ്റിന് 12,500 അപ്വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.നിരവധി പേര്‍ യുവതിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ ീജം മോഷ്ടിച്ച യുവതിയില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന പരിശോധന നടത്തണമെന്നുമാണ് ഒരു നിയമ വിദ്ഗദ്ന്‍ ന്യൂയോര്‍ക്കിലെ യുവാവിന് ഉപദേശം നല്‍കിയിരിക്കുന്നത്. തനിക്കും ഗേള്‍ഫ്രണ്ടിനും 30ന് അടുത്താണ് ഏതാണ്ട് പ്രായമെന്നും സെക്‌സിന് ശേഷം ബാത്ത് റൂമില്‍ പോയി വന്ന താന്‍ കാമുകി കോണ്ടത്തില്‍ നിന്നും ബീജം യോനിയിലേക്ക് ഒഴിക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് വലിയ വായില്‍ കരഞ്ഞിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇനി കാമുകി ഗര്‍ഭിണിയായാല്‍ താന്‍ ഉത്തരവാദിയല്ലെന്നാണ് യുവാവ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്.

Top