കോഴിക്കോട്: ഇന്നലെ ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍നിന്നു ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്‌നിരക്ഷാനിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നദിയില്‍ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണു ജിതിനും ഭാര്യ വര്‍ഷയും പുഴയില്‍ ചാടിയത്. ഇരുവരും പാലത്തില്‍നിന്നു ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ച വര്‍ഷ രക്ഷപ്പെട്ടു. വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറില്‍ പിടിക്കാനായില്ല.