കുട്ടികള്‍ മരിച്ചത് പ്രാണവായു കിട്ടാതെയല്ല? എന്‍സഫലൈറ്റിസ്; എന്താണീ രോഗം?

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം കൊണ്ട് മരിച്ചത് 63 കുട്ടികള്‍ ആയിരുന്നു. ദാരുണമായ ഈ സംഭവത്തിന് കാരണം ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു എന്നാണ് പറയുന്നത്.

ഉത്തര്‍ പ്രദേശിനെ ഇപ്പോള്‍ വേട്ടയാടുന്നത് എന്‍സഫലൈറ്റിസ് എന്ന കാലന്‍ രോഗമാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും ഈ രോഗബാധിതര്‍ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍സഫലൈറ്റിസ് എന്ന് അറിയപ്പെടുന്നത് ഒരു തരം മസ്തിഷ്‌ക ജ്വരം ആണ്. തലച്ചോറിനെ ബാധിക്കുന്ന കഠിനമായ പനി തന്നെ. തലച്ചോറില്‍ നീര്‍ക്കെട്ട് പോലെ ഉണ്ടാകും, മരണകാരണം വരെ ആയേക്കുവുന്ന രോഗം.

പല രീതികളിലാണ് ഈ രോഗം ബാധിക്കുക. വൈറസ്, ബാക്ടീരിയ, അമീബ എന്നിവ രോഗകാരണം ആകാം. മറ്റ് ചിലപ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പറ്റുന്ന പിഴവും എന്‍സഫലൈറ്റിസ് എന്ന മാരക രോഗത്തിന് കാരണമാകാറുണ്ട്.

ഏറ്റവും കൂടുതല്‍ ആയി കാണപ്പെടുന്ന വൈറസ് ആക്രമണം കൊണ്ടുളള എന്‍സഫലൈറ്റിസ് ആണ്. എന്നാല്‍ എന്‍സഫലൈറ്റിസിനെ ഒരു അപൂര്‍വ്വ രോഗമായിട്ടാണ് വിലയിരുത്താറുള്ളത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുളളത്.

അപൂര്‍വ്വ രോഗം എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും എന്‍സഫലൈറ്റിസ് ഉത്തര്‍ പ്രദേശിനെ സംബന്ധിച്ച് ഒരു കൂട്ടക്കൊലയാളിയായി മാറിയിട്ടുണ്ട്. നൂറ് കണക്കിന് കുട്ടികളാണ് ഈ രോഗം ബാധിച്ച് ഇതുവരെ അവിടെ മരിച്ചിട്ടുള്ളത്.

Top