ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ട ; ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു

കോട്ടയം :
ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ടയ്ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ അതിജീവിച്ച് പത്ത് മാസത്തിലേറെയായി രാജ്യത്ത് തുടരുന്ന കര്‍ഷകസമരത്തിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ മകനും ഗുണ്ടകളും വാഹനം ഓടിച്ചു കയറ്റിയും വെടി വെച്ചും കര്‍ഷകരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും പ്രതിഷേധിച്ചവരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

കോട്ടയം സിവില്‍ സ്റ്റേഷനിൽ നടന്ന പ്രകടനം എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ അര്‍ജുനന്‍ പിള്ള അഭിവാദ്യം ചെയ്തു സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം മിനി സിവില്‍ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ഷെരീഫ്, എന്‍ജിഒ യൂണിയൻ ഏരിയ സെക്രട്ടറി ഇ എസ്‌ സിയാദ് തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ എന്‍ജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ഏരിയ സെക്രട്ടറി ഷെമീര്‍ മുഹമ്മദ് അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഏറ്റുമാനൂരില്‍ കെജിഒഎ ഏരിയ സെക്രട്ടറി ഡോ.ഷാനീസ് ആന്റണി, എന്‍ജിഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം കെ ആര്‍ ജീമോന്‍, ബിലാല്‍ കെ റാം, ഷാവോ സിയാങ്, റസ്സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ കെ പി ശ്രീനി, കെ ടി രാജേഷ് കുമാർ, എസ്‌ അനൂപ് എന്നിവര്‍ സംസാരിച്ചു.

പാലായില്‍ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം വി വി വിമല്‍കുമാര്‍, ജി സന്തോഷ് കുമാർ, പി എം സുനിൽ കുമാർ, കെഎസ്‍ടിഎ ജില്ല എക്സിക്യൂട്ടീവ് അംഗം രാജ്കുമാര്‍, കെജിഒഎ ജില്ല കമ്മിറ്റിയംഗം ഷാനവാസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

വൈക്കത്ത് എന്‍ജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽ കുമാർ, സി ബി ഗീത, കെജിഒഎ ഏരിയ സെക്രട്ടറി സുനിൽ കുമാർ, നമിത എന്നിവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ കെഎംസിഎസ്‍യു ജില്ല സെക്രട്ടറി എം ആര്‍ സാനു ഉദ്ഘാടനം ചെയ്തു. കെഎംസിഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സിന്ധു, കെഎസ്‍ടിഎ ജില്ല എക്സിക്യൂട്ടീവ് അംഗം ബിനു ഏബ്രഹാം, എന്‍ജിഒ യൂണിയൻ ജില്ല കമ്മിറ്റിയംഗം കെ ജെ ജോമോന്‍, കെജിഒഎ ഏരിയ സെക്രട്ടറി വി കെ സുനിൽ കുമാർ എന്നിവര്‍ സംസാരിച്ചു.

പാമ്പാടിയില്‍ കെഎസ്‍ടിഎ ജില്ല വൈസ് പ്രസിഡന്റ് ഷിജി വി എബ്രഹാം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് ആര്‍ അശോകൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Top